മറയൂരിൽ ആദിവാസി യുവതിയെ ചന്ദനമോഷ്‌ടാക്കൾ വെടിവെച്ചുകൊന്നു

ഇടുക്കി> മറയൂർ പാളപ്പെട്ടിയിൽ ആദിവാസി യുവതിയെ ചന്ദന മോഷ്ടാക്കൾ വെടിവെച്ചുകൊന്നു. കണ്ണൻ - ചാപ്പു ദമ്പതികളുടെ മകൾ ചന്ദ്രിക (35 )യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ചന്ദ്രികയുടെ സഹോദരിയുടെ മകൻ ചാപ്ലി (22)യടക്കം മൂന്ന്പേരെ അറസ്റ്റ് ചെയ്തു. പ്രതികളെ നാട്ടുകാർ പിടികൂടി കെട്ടിയിട്ടു പോലീസിനെ അറിയിക്കുകയായിരുന്നു.

പാളപ്പെട്ടി കുടിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ കപ്പ കൃഷി ചെയ്യുന്ന സ്ഥലത്താണ് സംഭവം. നാടൻ തോക്കുകൊണ്ടാണ് വെടിവെച്ചത്. ചന്ദനമോഷണം ചന്ദ്രിക പുറത്തുപറഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്ന് പറയുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2Yl0QMD

Comments

Archive

Contact Form

Send