കേരളത്തിന്റെ എതിർപ്പ്‌ തള്ളി; തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്‌ നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി > തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളി. വിമാനത്താവള നടത്തിപ്പ് സ്വകാര്യ മേഖലയ്ക്കു നൽകാന് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. നടത്തിപ്പവകാശം അദാനി ഗ്രൂപ്പിനാണ് നൽകിയത്. കേരള സർക്കാര് കമ്പനിയുണ്ടാക്കി വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാമെന്നായിരുന്നു നിർദേശം. ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വർഷത്തേക്കു പാട്ടത്തിനു നൽകും.

വിമാനത്താവളത്തിൻ്റെ വികസനം, നവീകരണം, നടത്തിപ്പ് എന്നിവയുടെ ചുമതല ഇനി അദാനി ​ഗ്രൂപ്പിനായിരിക്കും. തിരുവനന്തപുരം വിമാനത്താവളം കൂടാതെ ജയ്പൂർ, ​ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പും സ്വകാര്യ കമ്പനികൾക്ക് വിട്ടുകൊടുത്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2YbZGmz

Comments

Archive

Contact Form

Send