കിച്ചുവിനെ തേടി ജയറാമിന്റെ ചെണ്ടയെത്തി

തിരൂര്> ചെണ്ടമേള കലാകാരന് കിച്ചുവിന് കൊട്ടിക്കയറാന് നടന് ജയറാമിന്റെ ചെണ്ടയെത്തി. പാറശേരി കറുത്തേട്ടില് സുമേഷിന്റെ മകന് അഭിഷേകിനാണ് (കിച്ചു-6)- ജയറാം ചെണ്ട സമ്മാനിച്ചത്. മാര്ബിള് കഷണത്തില് മരക്കഷണം കൊണ്ട് ചലച്ചിത്രഗാനത്തിന് താളമിടുന്ന ആറുവയസ്സുകാരന്റെ പ്രകടനം സോഷ്യല് മീഡിയയില് വൈറലാണ്.

വീഡിയോ കണ്ട ജയറാം കിച്ചുവിന് സമ്മാനമായി ചെണ്ട നല്കുകയായിരുന്നു.അയല്ക്കാരും ബാന്ഡ് വാദ്യകലാകാരന്മാരുമായ സുജനും സുഭാഷും കൊട്ടി പരിശീലിക്കുന്നത് കേട്ട് സ്വയം പരീക്ഷണം നടത്തുകയായിരുന്നു കിച്ചു.

അടുത്തിടെ നടന് ഉണ്ണി മുകുന്ദന്റെ സമ്മാനമായി ഒരു ഡ്രം സെറ്റും കിച്ചുവിനെ തേടി എത്തിയിരുന്നു. ജയറാമിന്റെ സമ്മാനമായ ചെണ്ട സംവിധായകന് വിജീഷ് മണി അഭിഷേകിന് കൈമാറി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3gVWVxp

Comments

Archive

Contact Form

Send