കടുത്ത നിര്‍ദ്ദേശങ്ങളോടെ ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം
കോട്ടയം> കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില് ഫ്രാങ്കോയ്ക്ക് ജാമ്യം. കടുത്ത നിര്ദ്ദേശങ്ങളോടെയാണ് കോടതി ജാമ്യം അനുവദിച്ചത് . കുറ്റപത്രം വായിച്ചു കേള്പ്പിക്കുന്നതുവരെ കേരളം വിട്ടുപോകരുതെന്നും തുടര്ന്ന് വരുന്ന എല്ലാ അവധികളിലും നിര്ബന്ധമായി കോടതിയില് ഹാജരാകണമെന്നും പുതിയ ജാമ്യക്കാര് ജാമ്യബോണ്ട് നല്കണമെന്ന വ്യവസ്ഥയിലുമാണ് ജാമ്യം.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല് പ്രോസിക്യൂട്ടര് ജിതേഷ് ബാബുവും പ്രതിയ്ക്ക് വേണ്ടി സി.എസ് അജയനും സുദീഷ് കുമാറും ഹാജരായി.കേസില് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ സമര്പ്പിച്ച ഹര്ജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു
Credits Kerala || Deshabhimani Online News https://ift.tt/2Pznxbn
Comments