പുനലൂർ രാജൻ ചരിത്രത്തെ രാഷ്ട്രീയ ഉൾക്കാഴ്‌ചയോടെ പിന്തുടർന്ന ഫോട്ടോഗ്രാഫർ: മുഖ്യമന്ത്രി

തിരുവനന്തപുരം > ചരിത്രത്തെ രാഷ്ട്രീയ ഉൾക്കാഴ്ചയോടെ പിന്തുടർന്ന പ്രതിഭാധനനായ ഫോട്ടോഗ്രാഫറായിരുന്നു പുനലൂർ രാജനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.

ബഷീർ, എസ്കെ, എംടി തുടങ്ങിയ സാഹിത്യ പ്രതിഭകളുടെ ജീവിതത്തിലെ അസുലഭ സന്ദർഭങ്ങൾ ചിത്രങ്ങളിലൂടെ രാജൻ അനശ്വരമാക്കി. ഇഎംഎസ് ഉൾപ്പെടെയുള്ള സമുന്നത രാഷ്ട്രീയ നേതാക്കളെയും രാജൻ ക്യാമറയുമായി പിന്തുടർന്നിരുന്നു. സാഹിത്യകാരന്മാരുമായി എന്ന പോലെ ഇടതുപക്ഷ നേതാക്കളുമായും അദ്ദേഹം ഉറ്റബന്ധം പുലർത്തി. ബ്ലാക്ക് ആൻറ് വൈറ്റ് ചിത്രങ്ങളുടെ സാധ്യതകൾ ഇത്രയധികം പ്രയോജനപ്പെടുത്തിയ ഛായാഗ്രാഹകർ നമുക്ക് അധികമില്ല. പുനലൂർ രാജന്റെ വേർപാട് സാംസ്കാരിക കേരളത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3h2km80

Comments

Archive

Contact Form

Send