അവസാന വർഷ പരീക്ഷകൾ നിർബന്ധമായും നടത്തണമെന്ന്‌ സുപ്രീംകോടതി


ന്യൂഡല്ഹി> സര്വകലാശാലകള് അവസാന വര്ഷ ബിരുദ പരീക്ഷകള് നിര്ബന്ധമായും നടത്തണമെന്ന് സുപ്രീംകോടതി. പരീക്ഷകള് നടത്താനുള്ള തീയതി നീട്ടിനല്കാന് സംസ്ഥാനങ്ങള്ക്ക് യുജിസിയോട് ആവശ്യപ്പെടാമെന്നും കോടതി വെള്ളിയാഴ്ച വ്യക്തമാക്കി.

അവസാന വര്ഷ പരീക്ഷകള് നടത്തുന്നതുമായി ബന്ധപ്പെട്ട യുജിസി നിര്ദേശങ്ങള്ക്കെതിരെയുള്ള ഹര്ജികളില് വിധി പറയുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ അശോക് ഭൂഷണ്, സുഭാഷ് റെഡ്ഡി, എം.ആര്. ഷാ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

സെപ്റ്റംബര് 30-നകം പരീക്ഷകള് നടത്തണമെന്നായിരുന്നു യുജിസി നിര്ദേശം. എന്നാല് കോടതിവിധിയോടെ ഇത് നീട്ടിനല്കാന് സംസ്ഥാനങ്ങള്ക്ക് ആവശ്യപ്പെടാമെന്നും കോടതി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2G6s9Er

Comments

Archive

Contact Form

Send