"എന്റെ പിതാവ് ജീവനോടെയുണ്ട്'; പ്രണബ് മുഖർജി മരിച്ചെന്ന വ്യാജവാർത്തക്കെതിരെ മക്കൾ
ന്യൂഡൽഹി > മുന് രാഷ്ട്രപതി പ്രണബ് മുഖര്ജിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരിക്കുന്നതെന്നും ആര്മി റിസര്ച്ച് ആന്റ് റഫറല് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പ്രണബ് മുഖർജി മരിച്ചെന്ന തരത്തിലുള്ള പ്രചരണങ്ങൾക്കിടെയാണ് അത് നിഷേധിച്ചുള്ള ആശുപത്രിയുടെ പ്രസ്താവന.
കഴിഞ്ഞ ഞായറാഴ്ചയാണ് തലച്ചോറില് രക്തം കട്ടപിടിച്ചതിനെ തുടര്ന്ന് പ്രണബ് മുഖര്ജിയെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. പിന്നാലെ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. അതേസമയം, പ്രണബ് മുഖർജി മരിച്ചെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നതിൽ പ്രതിഷേധവുമായി അദ്ദേഹത്തിന്റെ മക്കൾ രംഗത്തെത്തി. "എന്റെ പിതാവ് ഇപ്പോഴും ജീവനോടെയുണ്ട്. അദ്ദേഹം മരിച്ചെന്ന തരത്തിൽ ഊഹാപോഹങ്ങളും വ്യാജവാർത്തകളും സോഷ്യൽ മീഡിയ വഴി മാധ്യമപ്രവർത്തകർ പ്രചരിപ്പിക്കുന്നതിലൂടെ പ്രതിഫലിക്കുന്നത് രാജ്യത്തെ മാധ്യമരംഗം വ്യാജവാർത്താ ഫാക്ടറിയായി മാറിയിരിക്കുന്നു എന്നാണ്". അഭിജിത്ത് മുഖർജി ട്വീറ്റ് ചെയ്തു.
Credits National || Deshabhimani Online News https://ift.tt/31PvFtN
Comments