അമിത് ഷാ വീണ്ടും ആശുപത്രിയിൽ
ന്യൂഡൽഹി> കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വീണ്ടും ആശുപത്രിയിൽ. കടുത്ത ക്ഷീണവും ശരീരവേദനയും മൂലമാണ് അമിത് ഷായെ എയിംസിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. .
കോവിഡ് ബാധിച്ച് ചികിത്സയിലായിവുന്ന അദ്ദേഹം രോഗ വിമുക്തനായ ശേഷം വീട്ടിലായിരുന്നു . ആഗസ്റ്റ് 14നാണ് അമിത് ഷാ കോവിഡ് നെഗറ്റീവായത്. ആഗസ്റ്റ് 2നാണ് കോവിഡ് സ്ഥിരീകരിച്ചത്.
Credits National || Deshabhimani Online News https://ift.tt/313B3uh
Comments