ക്വാറികളുടെ ദൂരപരിധി സംബന്ധിച്ച ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു
കൊച്ചി> ക്വാറികളുടെ ദൂരപരിധി സംബന്ധിച്ച ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. ജനവാസ മേഖലയിൽ നിന്ന് 200 മീറ്റർ വേണമെന്നായിരുന്നു ഹരിത ട്രൈബ്യൂണൽ ഉത്തരവ്. ഈ ഉത്തരവാണ് സ്റ്റേ ചെയ്തത്
ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 50 മീറ്റർ അകലത്തിൽ ക്വാറികൾ അനുവദിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ദേശീയ ഹരിത ട്രൈബ്യൂണൽ റദ്ദാക്കിയിരുന്നു. 100 മുതൽ 200 മീറ്റർ അകലെ മാത്രമേ ക്വാറികൾ പ്രവർത്തിക്കാവൂ എന്നായിരുന്നു ഹരിത ട്രൈബ്യൂണൽ ഉത്തരവ്.സർക്കാരിന്റെ സത്യവാങ്മൂലം കണക്കിലെടുത്താണ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ
സ്ഫോടനം നടത്തിയുള്ള ക്വാറികൾക്ക് 200 മീറ്ററും സ്ഫോടന മില്ലാതെയുള്ള ഖനനത്തിന് 100 മീറ്റർ അകലവും ജനവാസ മേഖലയിൽ ഉറപ്പാക്കണമെന്നായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ്.
Credits Kerala || Deshabhimani Online News https://ift.tt/3gQ43eA
Comments