കോട്ടയം മെഡിക്കൽ കോളേജിൽ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ


ഏറ്റുമാനൂർ
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഏഴാമത് നടത്തിയ ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയം. പെരുമ്പാവൂർ കീഴില്ലം സിന്ധു ഭവനിൽ പ്രസാദിന്റെ മകൻ നന്ദകുമാറാണ് (25) ശസ്ത്രക്രീയക്ക് വിധേയമായത്.

ആഗസ്ത് അഞ്ചിന് തിരുവഞ്ചൂരിലുണ്ടായ ബൈക്ക് അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ളാക്കാട്ടൂർ മുളംകുന്നത്ത് സജി–-സതി ദമ്പതികളുടെ ഏക മകൻ സച്ചിന്റെ (സച്ചു 22) ഹൃദയമാണ് നന്ദകുമാറിൽ തുടിക്കുന്നത്. മൂവാറ്റുപുഴ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന നന്ദകുമാറിന് കഴിഞ്ഞവർഷം ആഗസ്തിലാണ് രോഗലക്ഷണങ്ങൾ കണ്ടത്. ആശുപത്രി സൂപ്രണ്ടും ഹൃദയശസ്ത്ര ക്രിയ വിഭാഗം മേധാവിയുമായ ഡോ.ടി കെ ജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ബി നെഗറ്റീവ് ഗ്രൂപ്പിൽപ്പെട്ട ഹൃദയത്തിനായി കാത്തിരിക്കുകയായിരുന്നു. സച്ചിന്റെ ഹൃദയം ഉൾപ്പെടെയുള്ള അവയവങ്ങൾ ദാനം ചെയ്യുവാൻ ബന്ധുക്കൾ സമ്മതിച്ചതോടെ, നന്ദകുമാറിനെ വീട്ടിൽനിന്നു വിളിച്ചു വരുത്തുകയായിരുന്നു. മൂന്നു മണിക്കൂർ നീണ്ട ശസ്ത്രക്രീയയിലൂടെ സച്ചിന്റെ ഹൃദയം നന്ദകുമാറിന്റെ ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങി.

കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ അമ്പത്തിരണ്ടാമത് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രീയയും വിജയം. പൊൻകുന്നം രണ്ടാംമൈൽ സ്വദേശനി അശ്വതി(28) യ്ക്കാണ് സച്ചിന്റെ വൃക്ക മാറ്റിവച്ചത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3fZrKjf

Comments

Archive

Contact Form

Send