പ്രശാന്ത് ഭൂഷണെതിരെയുള്ള വിധി അസഹിഷ്‌ണുതയുടെ പ്രതിഫലനം: സിപിഐ എം

തിരുവനന്തപുരം > മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയലക്ഷ്യത്തിന് കുറ്റക്കാരനാണെന്നുള്ള സുപ്രീംകോടതിയിലെ മൂന്നംഗബെഞ്ചിന്റെ വിധി ദൗർഭാഗ്യകരവും അനാവശ്യവുമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അഭിപ്രായപ്പെട്ടു. പ്രശാന്ത് ഭൂഷന്റെ രണ്ട് ട്വീറ്റുകൾ കോടതിയെ അപമാനിക്കുന്നതിനു സമമാണെന്നു കണ്ടെത്തുകവഴി, വിമർശനങ്ങളോടുള്ള അസഹിഷ്ണുതയും രാജ്യത്തിന്റെ പരമോന്നത കോടതിക്ക് അനുയോജ്യമല്ലാത്ത ഇടുങ്ങിയ നിലപാടുമാണ് പ്രകടിപ്പിച്ചത്.

വിയോജിപ്പുകളെയും മാധ്യമസ്വാതന്ത്ര്യത്തെയും അടിച്ചമർത്താൻ രാജ്യദ്രോഹവ്യവസ്ഥകൾ പോലുള്ള ക്രൂരമായ നിയമങ്ങളെ ഭരണകൂടം ഉപയോഗപ്പെടുത്തുന്ന, നിലവിലുള്ള അസഹിഷ്ണുതയുടെയും അടിച്ചമർത്തലിന്റെയും അന്തരീക്ഷത്തെ ശക്തിപ്പെടുത്താൻ മാത്രമേ ഈ വിധി ഉപകരിക്കൂ. വിധി പുനഃപരിശോധിക്കുകയുംകേസിൽ ശിക്ഷാവിധികൾ പുറപ്പെടുവിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്നതായിരിക്കും ഉചിതമെന്ന് പിബി അഭിപ്രായപ്പെട്ടു.



Credits National || Deshabhimani ​Online ​News https://ift.tt/34eeu8n

Comments

Archive

Contact Form

Send