കശ്‌മീർ വെട്ടിമാറ്റിയ ഇന്ത്യയുടെ ചിത്രം പോസ്റ്റ് ചെയ്‌തു; ഷാനിമോൾ ഉസ്‌മാനെതിരെ പരാതി
ആലപ്പുഴ > സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് ഷാനിമോൾ ഉസ്മാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ പരാതി. കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടമാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
ഇതിനെതിരെ അരൂർ, ചേർത്തല പൊലീസ് സ്റ്റേഷനുകളിലാണ് പരാതി നൽകി. ഇന്ത്യയുടെ ഭൂപടം വികലമായി ചിത്രീകരിച്ച ഷാനിമോൾ ഉസ്മാൻ രാജ്യത്തെ അപമാനിച്ചതായി സിപിഐ എം ഏരിയ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഭരണഘടനയെ തൊട്ടു അധികാരത്തിലേറിയ ഷാനിമോൾ ഭരണഘടനാ ലംഘനമാണ് നടത്തിയത്. കാശ്മീരിൻ്റ ഒരു ഭാഗം അടർത്തി മാറ്റി ഇന്ത്യൻ ഭൂപടം പ്രസിദ്ധീകരിക്കുക വഴി എംഎൽഎയുടെ ഉള്ളിലിരുപ്പ് വെളിവായി. വിഷയത്തിൽ ഇൻഡ്യൻ നാഷണൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. ഷാനിമോൾ ഉസ്മാൻ എംഎൽഎ സ്ഥാനം രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണം. നിയമ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതി, ഗവർണർ, ഡിജിപി തുടങ്ങിയവർക്ക് പരാതി നൽകുമെന്ന് സിപിഐ എം ഏരിയാ സെക്രട്ടറി പി കെ സാബു പറഞ്ഞു.
കേരള പൊലീസിന് നൽകിയ പരാതിക്ക് പുറമെ, രാഷ്ട്രപതി രാംനാഥ് കോവിന്ദിനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സ്പീക്കർ പി ശ്രീരാമകൃഷ്ണനും പരാതി നൽകിയിട്ടുണ്ട്. സംഭവം വിവാദമായതോടെ എംഎൽഎ പോസ്റ്റ് പിൻവലിച്ചിരുന്നു. ഫെസ്ബുക്ക് പേജ് കൈകാര്യം ചെയ്ത അഡ്മിന് സംഭവിച്ച പിശകാണെന്നും തിരുത്തിയെന്നുമാണ് ഷാനിമോൾ ഉസ്മാന്റെ വിശദീകരണം.
Credits Kerala || Deshabhimani Online News https://ift.tt/3h8fPRO
Comments