"ദ ഹിന്ദു' ഡപ്യൂട്ടി എഡിറ്റർ എൻ ജെ നായർ അന്തരിച്ചു

തിരുവനന്തപുരം > ദ ഹിന്ദു പത്രത്തിന്റെ ഡപ്യൂട്ടി എഡിറ്റർ എൻ ജെ നായർ (എൻ ജ്യോതിഷ് നായർ) (58) അന്തരിച്ചു. ഹൃദയസ്തംഭനത്തെത്തുടർന്ന് രാത്രി രണ്ടോടെ ആയിരുന്നു അന്ത്യം.

അർധരാത്രിയോടെ നെഞ്ചു വേദനയെത്തുടർന്ന് എസ് യു ടി ആശുപത്രിയിൽ എത്തിച്ച് രണ്ടു ബ്ലോക്കുകൾ നീക്കം ചെയ്തിരുന്നു. എന്നാൽ സങ്കീർണമായ ഒന്നുകൂടി നീക്കാനുള്ളത് 48 മണിക്കൂർ കഴിയാതെ സാധ്യമല്ലെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. രാത്രി രണ്ടോടെ വീണ്ടും ഹൃദയസ്തംഭനമുണ്ടാകുകയായിരുന്നു.

മൃതദേഹം രാവിലെ 10.30 ന് കവാടിയാറിലെ വീട്ടിൽ കൊണ്ടുവന്ന ശേഷം 1.30 ന് പ്രസ് ക്ലബ്ബിൽ എത്തിക്കും.സംസ്കാരം പകൽ രണ്ടിന് ശാന്തി കവാടത്തിൽ.



Credits Kerala || Deshabhimani ​Online ​News https://ift.tt/312ql7x

Comments

Archive

Contact Form

Send