കരിപ്പൂര്‍ വിമാന അപകടം: ഉറ്റവര്‍ക്ക് നാട്ടിലെത്താന്‍ സഹായവുമായി ഇന്ത്യന്‍ എംബസി
അബുദാബി> കരിപ്പൂര് വിമാന അപകടത്തില്പ്പെട്ടവരുടെ കുടുംബാംഗങ്ങള്ക്കും ബന്ധുക്കള്ക്കും നാട്ടില് എത്തുന്നതിനു ഇന്ത്യന് എംബസ്സി പ്രത്യേക സേവനം ഒരുക്കി . അപകടത്തില് മരിച്ചവരുടെ കുടുംബാംഗങ്ങള് നല്കിയ 17 അപേക്ഷകളില് കൊച്ചി, കണ്ണൂര് വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ഏഴു പേര്ക്ക് എയര്ഇന്ത്യയുടെ ടിക്കറ്റുകള് ലഭ്യമാക്കിയെന്നും, ബാക്കിയുള്ള പത്തുപേര് ഫളൈ ദുബായ്, എമിറേറ്റ് എയര്ലൈനുകള് വഴി യാത്ര ചെയ്തു എന്നും കോണ്സുലേറ്റ് പ്രസ് സെക്രട്ടറി നീരജ് അഗര്വാള് പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോര്ട്ട് ചെയ്തു.
മരണത്തില് അകപ്പെട്ടവരുടെ ബന്ധുക്കള്ക്കും, ഉറ്റവര്ക്കും നാട്ടിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഇന്ത്യന് എംബസി ഒരുക്കുമെന്ന് ഇന്ത്യന് അംബാസഡര് പവന് കപൂര് ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്രത്യേക ഹെല്പ് ലൈനുകള് പ്രവര്ത്തിക്കുകയും ചെയ്തിരുന്നു.
അപകടത്തില്പ്പെട്ടവരുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യന് കോണ്സുലേറ്റ് ശനിയാഴ്ച തുറന്നു പ്രവര്ത്തിക്കുകയും ചെയ്തിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/2DRmdOc
Comments