രാജമലയിലേക്ക്‌ പ്രത്യേക മെഡിക്കല്‍ സംഘം പുറപ്പെട്ടു; രക്ഷാപ്രവർത്തനത്തിന്‌ ദുരന്ത നിവാരണ സംഘം


തിരുവനന്തപുരം> ഇടുക്കിയിലെ മണ്ണിടിച്ചില് അപകടത്തില്പ്പെട്ടവര്ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന് എറണാകുളം, കോട്ടയം ജില്ലകളില് നിന്നുള്ള പ്രത്യേക മെഡിക്കല് സംഘം പുറപ്പെട്ടതായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര് അറിയിച്ചു. ഇടുക്കി ജില്ലയിലെ മൊബൈല് മെഡിക്കല് സംഘത്തിന് പുറമേയാണ് ഈ മെഡിക്കല് സംഘത്തെ അയയ്ക്കുന്നത്.

സംഭവ സ്ഥലത്തേക്ക് 15 ആംബുലന്സുകളും അയച്ചിട്ടുണ്ട്. ആവശ്യമെങ്കില് കൂടുതല് മെഡിക്കല് സംഘത്തെ നിയോഗിക്കുന്നതാണ്. ആശുപത്രികള് അടിയന്തരമായി സജ്ജമാക്കാനും നിര്ദേശം നല്കിയിട്ടുണ്ട്.

രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്റർ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യോമസേനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് ദേശീയ ദുരന്ത നിവാരണ സംഘത്തെ അയച്ചിട്ടുണ്ട്. ഇടുക്കിയിൽ നേരത്തെ തന്നെ സജ്ജമാക്കിയിരുന്ന സംഘത്തോടാണ് രാജമലയിലേക്ക് പോകാൻ നിർദ്ദേശിച്ചത്. തൃശൂരിൽ ഉള്ള ഒരു സംഘം കൂടി ഇടുക്കിയിലെത്തും.

രക്ഷാ പ്രവർത്തനം ഊർജിതമാക്കാൻ പോലീസ്, ഫയർഫോഴ്സ്, ഫോറസ്റ്റ്, റവന്യൂ അധികൃതർക്കും നിർദേശം നൽകി.




Credits Kerala || Deshabhimani ​Online ​News https://ift.tt/2XE4wZF

Comments

Archive

Contact Form

Send