നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കാനാകില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്ഹി > സെപ്റ്റംബറില് നടത്താന് നിശ്ചയിച്ചിരിക്കുന്ന നീറ്റ്, ജെഇഇ പരീക്ഷകള് മാറ്റിവയ്ക്കില്ലെന്ന് സുപ്രീം കോടതി.
പരീക്ഷ മാറ്റിയാല് വിദ്യാര്ഥികളുടെ ഭാവി അപകടത്തിലാകുമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് അരുണ് മിശ്ര അധ്യക്ഷനായ ബെഞ്ചാണു വിധി പറഞ്ഞത്.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില് പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹര്ജികള് കോടതി തള്ളി.
കോവിഡിന് ഇടയിലും ജീവിതം മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ഹര്ജി തള്ളിക്കൊണ്ട് ജസ്റ്റിസ് അരുണ് മിശ്രയുടെ
അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.
വേണ്ട സുരക്ഷ മാനദണ്ഡങ്ങള് ഏര്പ്പെടുത്തിക്കൊണ്ട് നീറ്റ് പരീക്ഷ നടത്താമെന്ന് സോളിസിറ്റര് ജനറല് കോടതിക്ക് ഉറപ്പ് നല്കി.കോടതി മുറികള് പോലും വാദം നടക്കുന്നതിന് തയ്യാറെടുപ്പുകള് നടത്തിവരുകയാണെന്ന് ജസ്റ്റിസ് അരുണ് മിശ്ര ചൂണ്ടിക്കാട്ടുകയും ചെയ്തു. കോവിഡിന് എതിരായ വാക്സിന് തയ്യാറാകുന്നത് വരെ നീറ്റ്, ജെഇഇ പരീക്ഷകള് നീട്ടിവെക്കണം എന്നായിരുന്നു ഹര്ജിക്കാരുടെ ആവശ്യം.
Credits National || Deshabhimani Online News https://ift.tt/3atW1pc
Comments