ഐഎൻടിയുസി കൊല്ലം ജില്ലാ കമ്മിറ്റി ‘മലയാള മനോരമ’ ബഹിഷ്‌കരിക്കും; വ്യക്തി അധിക്ഷേപത്തിൽ പ്രതിഷേധം
കൊല്ലം > ‘മലയാള മനോരമ’ ബഹിഷ്കരിക്കാൻ ഐഎൻടിയുസി കൊല്ലം ജില്ലാ നേതൃയോഗം തീരുമാനിച്ചു. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തി തകർക്കാൻ ശ്രമിക്കുന്നതിൽ പ്രതിഷേധിച്ചാണ് തീരുമാനം. നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തിന് അപമാനകരമായ രീതിയിൽ പ്രവർത്തിക്കുന്ന മനോരമ ബഹിഷ്കരിക്കുകയാണെന്ന ബോർഡുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് എൻ അഴകേശൻ അധ്യക്ഷനായി.
Credits Kerala || Deshabhimani Online News https://ift.tt/311DhdN
Comments