ഇരവിപേരൂരിൽ ഭാര്യയുടെ കാല് ചവിട്ടി ഒടിച്ച ബിജെപി നേതാവ് ഒളിവിൽ; അച്ഛനെതിരെ പോക്‌സോ നിയമപ്രകാരം കേസ്
ഇരവിപേരൂർ > ബിജെപി നേതാവ് ഭാര്യയുടെ കാല് ചവിട്ടി ഒടിച്ചു. കർഷകമോർച്ച ജില്ലാ പ്രസിഡന്റും കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗവുമായ അജയൻ വല്ലുഴത്തിലാണ് ഭാര്യ അമ്പിളിയുടെ കാല് ചവിട്ടി ഒടിച്ചത്. അടിച്ചു താഴെ വീഴ്ത്തിയ ശേഷം വലതുകാലും ഇടതുഭാഗത്തെ വാരിയെല്ലും ചവിട്ടി ഒടിച്ചതായാണ് പരാതി. ഗാർഹിക പീഡനം, കഠിന ദേഹോപദ്രവം, മാനസിക, ശാരീരിക പീഡനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പിൽ പൊലീസ് കേസെടുത്തതിനെ തുടർന്ന് നേതാവ് ഒളിവിൽ പോയി. അതിനിടെ പ്രായപൂർത്തിയാകാത്ത ചെറുമകളോട് ലൈംഗിക ചുവയോടെ പെരുമാറിയതിന് നേതാവിന്റെ അച്ഛൻ രാമചന്ദ്രനെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തു. അമ്മ കമലമ്മയും പ്രതിയാണ്.
ആഗസ്ത് ഒന്നിന് നടന്ന മർദനത്തെതുടർന്ന് ആശുപത്രിയിലായ അമ്പിളിയുടെ പരാതി ആശുപത്രിയിലെത്തിയാണ് പൊലീസ് രേഖപ്പെടുത്തിയത്. കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിൽ നേഴ്സായി ജോലി ചെയ്തിരുന്ന അമ്പിളി 2014ലാണ് മൂന്നു കുട്ടികളുമായി തിരികെ ഇന്ത്യയിലെത്തിയത്. അന്നു മുതൽ ഡൽഹിയിലും എറണാകുളത്തുമാണ് ഇവർ കഴിഞ്ഞിരുന്നത്. ഇതിനിടയിൽ അജയൻ ബ്ലോക്ക് പഞ്ചായത്തംഗവും ബിജെപിയുടെ പ്രമുഖ നേതാവുമായി മാറി. കെ സുരേന്ദ്രനും കുമ്മനം രാജശേഖരനുമായി അടുത്ത ബന്ധമുള്ള അജയനെ സുരേന്ദ്രനാണ് കർഷകമോർച്ച ജില്ലാ പ്രസിഡന്റായി നിയമിച്ചത്.
എറണാകുളത്ത് വാടക വീടുകളിൽ കഴിഞ്ഞിരുന്ന അമ്പിളിയും കുട്ടികളും അജയന്റെ നിർബന്ധപ്രകാരം ഈ വർഷം മാർച്ചിലാണ് കുറവൻകുഴിയിലെ വീട്ടിലേക്ക് താമസം മാറ്റിയത്. അധികം കഴിയുന്നതിന് മുമ്പ്തന്നെ അച്ഛൻ രാമചന്ദ്രനുമായി അസ്വാരസ്യങ്ങൾ ഉടലെടുത്തു. അജയൻ വീട്ടിലില്ലാത്ത സമയങ്ങളിൽ അമ്പിളിയോടും മക്കളോടും ലൈംഗിക ചുവയോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്തിരുന്നതായും പൊലീസിന് നൽകിയ മൊഴിയിലുണ്ട്. ഇത് സംബന്ധിച്ച് അജയനോട് സംസാരിച്ചതിനെ തുടർന്നാണ് പ്രശ്നങ്ങൾ രൂക്ഷമായത്. പരാതി പറയുമ്പോഴൊക്കെ അമ്പിളിക്കും മക്കൾക്കും നേരെ അജയൻ വധഭീക്ഷണി മുഴക്കുന്നതും പതിവായിരുന്നു. കോയിപ്രം പൊലീസ് അന്വേഷണം ആരംഭിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/31YqPKR
Comments