മത്സ്യത്തൊഴിലാളികള്‍ക്ക് രക്ഷയൊരുക്കി മറൈന്‍ ആംബുലന്‍സുകള്‍; പ്രതീക്ഷയ്ക്ക് ഫ്‌ളാഗ് ഓഫ്

എറണാകുളം> മത്സ്യത്തൊഴിലാളികള്ക്ക് രക്ഷാകവചമൊരുക്കി മൂന്ന് അത്യാധുനിക മറൈന് ആംബുലന്സുകള് കടല്പ്പരപ്പിലേക്ക്. ആദ്യത്തെ ആംബുലന്സ് പ്രതീക്ഷയുടെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്ഫറന്സിലൂടെ നിര്വഹിച്ചു.

മറ്റ് രണ്ട് ആംബുലന്സുകളായ പ്രത്യാശ, കാരുണ്യ എന്നിവയും കൊച്ചി കപ്പല്ശാലയില് നടന്ന ചടങ്ങില് നീരണിഞ്ഞു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, ഫിഷറീസ് വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള് എന്നിവരാണ് ഈ യാനങ്ങളെ വെള്ളത്തിലിറക്കിയത്.

മത്സ്യബന്ധനത്തിനിടെ ഉണ്ടാകുന്ന അപകടങ്ങളില് കാര്യക്ഷമമായ രക്ഷാപ്രവര്ത്തനവും ദുരന്തമുഖങ്ങളില് തന്നെ പ്രാഥമികചികിത്സയും ലക്ഷ്യമിട്ടാണ് ഫിഷറീസ് വകുപ്പ് മറൈന് ആംബുലന്സുകള് നിര്മിക്കുന്നത്. ഒരു ബോട്ടിന് 6.08 കോടി രൂപ നിരക്കില് 18.24 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം അടങ്കല് തുക.

ഇതിനായി ഓഖി പുനരധിവാസ പദ്ധതിയില് ഉള്പ്പെടുത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില് നിന്നും 7.36 കോടി രൂപയും ഫിഷറീസ് വകുപ്പിന്റെ പ്ലാന് ഫണ്ടില് നിന്നും രണ്ടു കോടി രൂപയും ലഭ്യമായി. ഒരു മറൈന് ആംബുലന്സിന്റെ നിര്മാണച്ചെലവ് പൂര്ണമായും വഹിക്കുന്നത് ഭാരത് പെട്രോളിയം കോര്പ്പറേഷനാണ.് ഒരെണ്ണത്തിന്റെ പകുതി ചെലവ് കൊച്ചിന് ഷിപ്പ് യാര്ഡ് സാമൂഹിക പ്രതിബദ്ധതാ ഫണ്ടില് നിന്നുമാണ് വഹിക്കുന്നത് .

സെന്ട്രല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയാണ് 23 മീറ്റര് നീളവും 5.5 മീറ്റര് വീതിയും 3 മീറ്റര് ആഴവുമുള്ള മറൈന് ആംബുലന്സുകള്ക്ക് ആവശ്യമായ സാങ്കേതിക പിന്തുണ നല്കിയത്. അപകടത്തിലകപ്പെടുന്ന 10 പേരെ ഒരേ സമയം സുരക്ഷിതമായി കിടത്തി കരയിലെത്തിക്കാന് സാധിക്കും. പ്രാഥമിക ചികിത്സ ലഭ്യമാക്കാന് കഴിയുന്ന മെഡിക്കല് ഉപകരണങ്ങളും മരുന്നുകളും മോര്ച്ചറിയും ഒരുക്കിയിട്ടുള്ള ആംബുലന്സില് 24 മണിക്കൂറും പാരാമെഡിക്കല് സ്റ്റാഫിന്റെയും പ്രത്യേക പരിശീലനം ലഭിച്ച നാല് സീ റെസ്ക്യൂ സ്ക്വാഡുകളുടെയും സേവനം ലഭ്യമാണ്.

കേരള ഷിപ്പിങ് ആന്ഡ് ഇന്ലാന്റ് നാവിഗേഷന് കോര്പ്പറേഷനാണ് സാങ്കേതിക ജീവനക്കാരുടെ സേവനം ലഭ്യമാക്കുന്നത്. പ്രതീക്ഷ, പ്രത്യാശ, കാരുണ്യ എന്ന മറൈന് ആംബുലന്സുകള് യഥാക്രമം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലകളിലാണ് 24മണിക്കൂര് രക്ഷാപ്രവര്ത്തനത്തില് ഉപയോഗിക്കുക.

ഫിഷറീസ്, ഹാര്ബര് എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ച ചടങ്ങില് ഹൈബി ഈഡന് എം.പി, എം.എല്.എമാരായ ടി. ജെ വിനോദ്, എസ്. ശര്മ, കെ ജെ മാക്സി, ജോണ് ഫെര്ണാണ്ടസ്, ബിപിസിഎല് കൊച്ചിന് റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടര് മുരളീമാധവന്, കൊച്ചിന് ഷിപ്പ് യാര്ഡ് ഓപ്പറേഷന്സ് ഡയറക്ടര് എന് വി സുരേഷ് ബാബു, ഫിഷറീസ് അഡീഷണല് ഡയറക്ടര് ആര്. സന്ധ്യ, ജോയിന്റ് ഡയറക്ടര്മാരായ എന്.എസ്. ശ്രീലു , സാജു എം. എസ് ഡെപ്യൂട്ടി ഡയറക്ടര്മാരായ പി. മാജ ജോസ്, താജുദ്ദീന് എം.അനില്കുമാര്, എന്നിവര് പങ്കെടുത്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3jgJ19G

Comments

Archive

Contact Form

Send