അപകടമരണവും കോവിഡാക്കി; മനോരമക്കെതിരെ കുടുംബം
കാസർകോട്>സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് കൂട്ടിക്കാണിയ്ക്കാനുള്ള തത്രപ്പാടിനിടയില് വാഹനാപകടത്തിൽ പരിക്കേറ്റയാളുടെ മരണവും മലയാള മനോരമ കോവിഡ് മരണമാക്കി. പത്രത്തിനെതിരെ കുടുംബം രംഗത്തുവന്നതോടെ ചൊവ്വാഴ്ച മാപ്പ് പറഞ്ഞു തലയൂരി.
കഴിഞ്ഞ 7ന് രാത്രി ചെറുവത്തൂർ മേൽപ്പാലത്തിന് സമീപം സ്കൂട്ടറിടിച്ച് ഗുരുതര പരിക്കേറ്റ് ആശുപത്രിയിലായിരുന്ന മട്ടലായിലെ പീയൂസിന്റെ മരണമാണ് മനോരമ തിങ്കളാഴ്ച കോവിഡ് മരണങ്ങൾക്കൊപ്പം ചേർത്തത്. കാസർകോട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 4 പേർ മരിച്ചു എന്ന വാർത്തയിൽ പീയൂസിന്റെ ഫോട്ടോയടക്കമാണ് മനോരമ നുണവാർത്തകൊടുത്തത്. വ്യാജ വാർത്തക്കെതിരെ പിയൂസിന്റെ കുടുംബാംഗങ്ങൾ രംഗത്തെത്തി.ഇതോടെ മനോരമ ചൊവ്വാഴ്ച തിരുത്ത് നൽകിയിട്ടുണ്ട്. ബൈക്കിടിച്ച് മരിച്ച പീയൂസിന്റെ കോവിഡ് ഫലം നെഗറ്റീവ് എന്ന വാർത്തനൽകിയാണ് തിരുത്ത് കൊടുത്തത്.
മനോരമയുടെ നുണവാർത്ത നാട്ടുകാരിലും സാംസ്കാര ചടങ്ങിൽ പങ്കെടുത്തവരിലും പരിഭ്രാന്തിപടർത്തിയിരുന്നു.
ചെറുവത്തൂർ കുഴിത്തൊടി പെട്രോൾ പമ്പ് ജീവനക്കാരനായ പനയർ പീയൂസ് (61) ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ പീയൂസിനെ ചെറുവത്തൂരിലും പയ്യന്നൂരിലും കണ്ണൂരിലുമുള്ള ആശുപത്രികളിൽ ചികിത്സ നൽകി.
14ന് വൈകിട്ട് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതിനാൽ മൃതദേഹം തൃക്കരിപ്പൂർ നടക്കാവ് സെൻറ് പോൾസ് സെമിത്തേരിയിൽ സംസ്ക്കരിച്ചു. ഭാര്യ എൻ ഹെൽന, മക്കൾ: മാർട്ടിൻ ജോയ്, (ഡ്രൈവർ), ലൂയിസ ജോസ്(ജ്യൈാപിക കയ്യൂർ ഐടിഐ), മരുമകൻ: റെജി (പയ്യന്നൂർ).
സംസ്ഥാന സര്ക്കാര് കോവിഡ് മരണങ്ങള് കണക്കില് പെടുത്തുന്നില്ല എന്നാ വ്യാജവാര്ത്ത പ്രച്ചരിപ്പിക്കുന്നതിനിടയിലാണ് സ്വന്തം നിലയില് മരണ ക്കണക്ക് ഉയര്ത്താനുള്ള മനോരമയുടെ നീക്കം.
Credits Kerala || Deshabhimani Online News https://ift.tt/2YawTie
Comments