എലിവിഷം ഉള്ളിൽച്ചെന്ന് രണ്ടരവയസ്സുകാരി മരിച്ചു; അമ്മയും മൂത്ത മകളും ഗുരുതരാവസ്ഥയിൽ

പയ്യാവൂർ> എലിവിഷം ഉള്ളിൽച്ചെന്ന് രണ്ടരവയസ്സുകാരി മരിച്ചു. പയ്യാവൂർ പൊന്നുംപറമ്പിലെ ചുണ്ടക്കാട്ടിൽ ഹൗസിൽ അനീഷ്–-സ്വപ്ന ദമ്പതികളുടെ മകൾ അൻസില അനീഷ് ആണ് മരിച്ചത്. അമ്മ സ്വപ്നയും മൂത്തമകൾ അസിൻ മരിയയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. എലിവിഷം ഐസ്ക്രീമിൽ ചേർത്ത് സ്വപ്നയും മക്കളും കഴിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് പയ്യാവൂരിലെ സ്വകാര്യ ക്ലിനിക്കിൽ ഫോൺചെയ്ത് വിവരമറിയിക്കുകയായിരുന്നു.

ആശുപത്രി അധികൃതർ പൊലീസുമായി ബന്ധപ്പെട്ട് സ്വപ്നയെയും മക്കളെയും പയ്യാവൂരിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചു. തുടർന്ന് കണ്ണൂരിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിലായിരുന്ന അൻസിലയെ കോഴിക്കോടേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച പുലർച്ചെ മരിച്ചു. പയ്യാവൂർ ടൗണിൽ അക്കൂസ് കളക്ഷൻ എന്ന ടെക്സ്റ്റൈൽസ് നടത്തുകയാണ് സ്വപ്ന. ഭർത്താവ് അനീഷ് ഇസ്രയേലിലാണ്. കോടികളുടെ സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ച മൃതദേഹം രാത്രിയോടെ കാഞ്ഞിരക്കൊല്ലി വിമലാമ്പിക പള്ളിയിൽ സംസ്കരിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3b9i6tC

Comments

Archive

Contact Form

Send