മുഖ്യമന്ത്രിയും സംഘവും കോഴിക്കോട് മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തുന്നു; ഉന്നതതലയോഗം ചേരും

കോഴിക്കോട് > കരിപ്പൂർ വിമാനാപകടത്തിന്റെ സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മന്ത്രിമാരും കോഴിക്കോട് എത്തി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെ മുഖ്യമന്ത്രിയും സംഘവും സന്ദർശിക്കുകയാണ്. ഇതിനുശേഷം ഗവർണറുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരും. മുഖ്യമന്ത്രിയും മന്ത്രിമാരും ഡിജിപിയും ചീഫ് സെക്രട്ടറിയും ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇതിനുശേഷം സംഘം കരിപ്പൂരിലേക്ക് പോകുമെന്നാണ് സൂചന.

അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം വിട്ടുകൊടുക്കാൻ ആരംഭിച്ചിട്ടുണ്ട്. കോവിഡ് നെഗറ്റീവായ മൂന്ന് പേരുടെ മൃതദേഹങ്ങൾ ഇതിനകം കൊണ്ടുപോയി. ബാക്കിയുള്ളവരുടെയും മൃതദേഹങ്ങൾ നടപടി ക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് വിട്ടുകൊടുക്കും.

അപകടത്തിൽപ്പെട്ടവരുടെയും മരിച്ചവരുടെയും കുടുംബാംഗങ്ങളെയും ഇവർ സന്ദർശിക്കുമെന്ന് സൂചനയുണ്ട്. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ പി ജയരാജൻ, കെ കെ ശൈലജ , രാമചന്ദ്രൻ കടന്നപ്പള്ളി, എകെ ശശീന്ദ്രൻ, ടി പി രാമകൃഷ്ണൻ, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ എന്നിവരാണ് സംഘത്തിലുള്ളത്.



മന്ത്രിമാരായ എ സി മൊയ്തീൻ. കെ ടി ജലീൽ എന്നിവരും വിമാനത്താവളത്തിലും പരിക്കേറ്റവരെ ചികിത്സിക്കുന്ന ആശുപത്രികളിലും സന്ദർശനം നടത്തി. രാത്രിമുതൽ എ സി മൊയ്തീനാണ് സർക്കാരിന് വേണ്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

കേന്ദ്രവിദേശ കാര്യ സഹമന്ത്രി വി മുരളീധരനും കരിപ്പൂരിലെത്തിയിട്ടുണ്ട്. കേന്ദ്രവ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയും കരിപ്പൂരിൽ ഇന്ന് എത്തും.

അപകടത്തെ കുറിച്ച് ഡിജിസിഎ അന്വേഷണം സടത്തുമെന്ന് കേന്ദ്രവ്യോമയാന മന്ത്രാലയം അറിയിച്ചു. ബ്ലാക് ബോക്സ് അടക്കം കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തേണ്ടതുണ്ട്.


Credits Kerala || Deshabhimani ​Online ​News https://ift.tt/31yMdpU

Comments

Archive

Contact Form

Send