പെരിങ്ങൽക്കുത്ത്‌ ഡാമിൽ സ്ലൂയിസ്‌ ഗേറ്റ് തുറന്നു; ചാലക്കുടി പുഴയിൽ ജലനിരപ്പുയർന്നു

കൊച്ചി> പെരിങ്ങൽകുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് കൂടി ചൊവ്വാഴ്ച രാവിലെ 7.20ന് തുറന്നു. രണ്ട് സ്ലൂയിസ് ഗേറ്റ് വഴി ജലം ചാലക്കുടി പുഴയിലേക്ക് ഒഴുകുന്നു.ചാലക്കുടി പുഴയിൽ ജലനിരപ്പ്ള ഒരു മീറ്ററോളം ഉയർന്നിട്ടുണ്ട്.

വരും ദിവസങ്ങളിൽ കനത്തമഴയുണ്ടാകുമെന്ന മുന്നറിയിപ്പുണ്ട്. ആരും പുഴയിൽ ഇറങ്ങരുത്. പുഴയിൽ മീൻ പിടിക്കുന്നതിനുമ വിലക്കുണ്ട്. പുഴയോര വാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 424 മീറ്റർ സംഭരണശേഷയുള്ള ഡാമിൽ 419 മീറ്റർ ഉയർന്നിട്ടുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/33nk0F7

Comments

Archive

Contact Form

Send