ഉന്നതവിദ്യാഭ്യാസം: പരമാവധി പേര്‍ക്ക് ജോലി ഉറപ്പുവരുത്തുക എന്നതാണ് സര്‍ക്കാര്‍ നിലപാട്- ഐസക്ക്

തിരുവനന്തപുരം> മറ്റെല്ലാ മേഖലയിലുമെന്ന പോലെ ഉന്നത വിദ്യാഭ്യാസ മേഖലയിലും എല്ഡിഎഫ് സര്ക്കാരിന്റെ കാലത്ത് സൃഷ്ടിക്കപ്പെട്ട തസ്തികകളുടെ എണ്ണം യുഡിഎഫിനേക്കാള് വളരെ കൂടുതലാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിയമനം സംബന്ധിച്ച തെറ്റായ പ്രചരണങ്ങള്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം

ജോലി മാനദണ്ഡത്തില് വരുത്തിയ മാറ്റമാണ് ഉന്നതവിദ്യാഭ്യാസ മേഖലയിലെ നിയമനം സംബന്ധിച്ചുയരുന്ന ആക്ഷേപങ്ങളില് ഏറ്റവും പ്രധാനം. ബിരുദാനന്തര കോഴ്സുകളില് ഇതുവരെ ആഴ്ചയില് ഒമ്പതു മണിക്കൂര് പഠിപ്പിച്ചാല് മതിയായിരുന്നു. പ്രീഡിഗ്രി വിഭജനകാലത്ത് പരമാവധി അധ്യാപകര്ക്ക് കോളേജുകളില്ത്തന്നെ ജോലി ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ചൊരു മാനദണ്ഡമായിരുന്നു. അതു പിന്നെ കീഴ് വഴക്കമായി.

എന്നാല് യുജിസിയുടെ ഗൈഡ്ലൈന് പ്രകാരം ബിരുദാനന്തര കോഴ്സുകള്ക്ക് അടക്കം ആഴ്ചയില് പതിനാറു മണിക്കൂറാണ് പഠിപ്പിക്കേണ്ടത്. അതുകൊണ്ട് യുജിസി നിര്ദ്ദേശപ്രകാരം ഇത്തവണ ശമ്പള പരിഷ്കരണം നടപ്പാക്കിയപ്പോള് ഈ മാനദണ്ഡവും കൂടി പ്രാബല്യത്തില് വരുത്തുന്ന സ്ഥിതിയുണ്ടായി.

സ്വാഭാവികമായും ഈ മാറ്റം പുതിയ തസ്തിക റിപ്പോര്ട്ടു ചെയ്യുന്ന സമയത്ത് ബാധകമാകും. നിലവിലുള്ളവര്ക്ക് ഈ മാനദണ്ഡം ബാധകമാക്കേണ്ടതില്ല എന്നേ തീരുമാനിക്കാനാവൂ. നിലവിലുള്ള അധ്യാപകര് തുടര്ന്നും ഒമ്പതു മണിക്കൂര് വീതം പഠിപ്പിച്ചാല് മതിയാകും. മാത്രമല്ല, ഇതിനകം അഡൈ്വസ് മെമ്മോ ലഭിച്ചവരുടെയോ സര്ക്കാര് പ്രതിനിധി കൂടി പങ്കെടുത്തുകൊണ്ട് നടത്തിയ അഭിമുഖത്തിലൂടെ എയിഡഡ് കോളേജുകളില് സെലക്ഷന് ലഭിച്ചവരുടെ ഒന്നും നിയമനത്തെ ഇതു ബാധിക്കുകയില്ല. ഭാവിയില് സൃഷ്ടിക്കുന്ന പുതിയ തസ്തികകള്ക്കും റിട്ടയര്മെന്റ് വേക്കന്സികള്ക്കും മാത്രമേ പുതുക്കിയ മാനദണ്ഡം ബാധകമാകൂ.

എന്നാല് ഇതുമൂലമാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിലവിലുള്ള ലിസ്റ്റില് ബാക്കിയുള്ളവര്ക്ക് ജോലി ലഭിക്കാതെ പോകുന്നത് എന്നാണ് പ്രചാരണം.ആദ്യം യുഡിഎഫ് - എല്ഡിഎഫ് സര്ക്കാരുടെ കാലത്ത് ഉന്നതവിദ്യാഭ്യാസമേഖലയില് സൃഷ്ടിച്ചിട്ടുള്ള തസ്തികകളുടെ എണ്ണം താരതമ്യപ്പെടുത്താം. അതുകഴിഞ്ഞ് അടുത്ത ഏതാനും മാസങ്ങള്ക്കുള്ളില് സൃഷ്ടിക്കാന് പോകുന്ന തസ്തികകളുടെ കണക്കുമെടുക്കാം.

16 മണിക്കൂര് പുതുക്കിയ മാനദണ്ഡപ്രകാരം ഈ വര്ഷം നഷ്ടപ്പെട്ട തസ്തികകളെക്കാള് അധികം തസ്തികകള് ഇനിയിപ്പോള് അനുവദിക്കാന് പോകുന്ന കോഴ്സുകളിലുണ്ട് എന്നതും വ്യക്തമാകും.യുഡിഎഫ് ഭരണകാലത്ത് (2011-16) ആകെ 524 തസ്തികകളാണ് ഉന്നതവിദ്യാഭ്യാസ മേഖലയില് സൃഷ്ടിച്ചത്. ഇതില് 481 എണ്ണം സര്ക്കാര് മേഖലയിലും 45 എണ്ണം എയിഡഡ് മേഖലയിലുമാണ്. നോണ് ടീച്ചിംഗ് തസ്തികകള് 401. (ഇതില് 107 എണ്ണം സൂപ്പര് ന്യൂമറി തസ്തികകളാണ്).

അങ്ങനെ യുഡിഎഫ്കാലത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിലെ മൊത്തം സൃഷ്ടിക്കപ്പെട്ട തസ്തികകള് 925 ആണ്.

എല്ഡിഎഫ് ഭരണകാലത്ത് ജൂലൈ 2020 വരെ 402 അധ്യാപക തസ്തികകള് സൃഷ്ടിച്ചു കഴിഞ്ഞു. 372 എണ്ണം സര്ക്കാര് മേഖലയിലും 31 എണ്ണം എയിഡഡ് മേഖലയിലും. നോണ് ടീച്ചിംഗ് സ്റ്റാഫിന്റെ 856 തസ്തികകളും സൃഷ്ടിച്ചു. അങ്ങനെ മൊത്തം എല്ഡിഎഫ് കാലത്ത് ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഇതുവരെയുള്ള നിയമനം 1258.

അധ്യാപക തസ്തികകളുടെ എണ്ണം യുഡിഎഫിന്റെ കാലത്തേക്കാള് കുറവാണല്ലോ എന്ന് വേണമെങ്കില് വാദിക്കാം. എയിഡഡ് മേഖലയിലെ തസ്തികകളുടെ മാനദണ്ഡം സംബന്ധിച്ചുള്ള തീരുമാനം വൈകിയതുകൊണ്ടാണ് എയിഡഡ് മേഖലയിലെ നിയമനത്തിന് കാലതാമസം വന്നത്. 683 തസ്തികകള് സൃഷ്ടിക്കാനുള്ള ഫയല് തയ്യാറായിക്കഴിഞ്ഞു. പതിനാറു മണിക്കൂറിനു പകരം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്പാര്ട്ട്മെന്റില് ആഴ്ചയില് ഒമ്പതു മണിക്കൂര് പഠിപ്പിച്ചാല് മതിയെന്ന മാനദണ്ഡപ്രകാരമായിരുന്നുവെങ്കില് ഇരുനൂറോളം പോസ്റ്റുകളെങ്കിലും കൂടുതല് ഉണ്ടായേനെ എന്നാണ് ചിലരുടെ വാദം. അങ്ങനെ ഉണ്ടായിരുന്നെങ്കില് പിഎസ് സി ലിസ്റ്റില് നിന്ന് നിയമനം ലഭിച്ചേനെ എന്ന ചിലരുടെ സങ്കടം പത്രങ്ങളില് വായിച്ചു.

അവര് നിരാശപ്പെടേണ്ടതില്ല. സെപ്തംബര് മാസത്തില് 100 കോഴ്സുകളെങ്കിലും പുതുതായി അനുവദിക്കും. അതിനുള്ള തസ്തികകളും. കൂടുതല് വിശദമായ ചര്ച്ചകള്ക്കു ശേഷം മറ്റൊരു പുതിയ 100 കോഴ്സുകള് കൂടി അനുവദിക്കുന്നതിനും പരിപാടിയുണ്ട്. ഉന്നത വിദ്യാഭ്യാസവകുപ്പ് ഇത് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ജോലി സമയം 16 മണിക്കൂറാക്കിയാലും നിലവിലുള്ള ലിസ്റ്റില് നിന്ന് പരമാവധി പേര്ക്ക് ജോലി ഉറപ്പു വരുത്തുക എന്നതാണ് സര്ക്കാരിന്റെ നിലപാട്.

അംഗീകൃത മാനദണ്ഡങ്ങള്ക്ക് വിരുദ്ധമായി ജോലി സമയം കുറച്ചുകൊണ്ട് തൊഴില് നല്കുകയാണോ കൂടുതല് കുട്ടികള്ക്ക് വിദ്യാഭ്യാസം നല്കാന് ഉതകുന്ന രീതിയില് കോഴ്സുകളുടെ എണ്ണം കൂട്ടുകയാണോ അഭികാമ്യം എന്ന് നിങ്ങള്തന്നെ തീരുമാനിക്കുകയെന്നും തോമസ് ഐസക്ക് വ്യക്തമാക്കി



Credits Kerala || Deshabhimani ​Online ​News https://ift.tt/3ayFBw1

Comments

Archive

Contact Form

Send