അച്ഛന്റെ മരണത്തിനിടയിലും സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുത്ത് വനിത എസ്‌ഐ

തിരുനെൽവേലി > അച്ഛന്റെ മരണത്തിനിടയിലും സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുത്ത് വനിതാ പൊലീസ് ഇൻസ്പെക്ടർ. തിരുനൽവേലി ജില്ലയിലെ ആംഡ് റിസർവ് പൊലീസ് ഇൻസ്പെക്ടറായ എൻ മഹേശ്വരിയുടെ അച്ഛൻ നാരായണ സ്വാമി 14ന് രാത്രിയാണ് മരിച്ചത്. എന്നാൽ, പതിനഞ്ചിലെ സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുത്തശേഷമാണ് മഹേശ്വരി അച്ഛന്റെ മൃതദേഹം കാണാനും അന്ത്യകർമങ്ങൾക്കുമായി 200 കിലോമീറ്റർ അകലെയുള്ള ഡിണ്ടിഗല്ലിലെ വീട്ടിലെത്തിയത്. മഹേശ്വരിയുടെ ജോലിയോടുള്ള ആത്മസമർപ്പണത്തെയും ദേശസ്നേഹത്തെയും അഭിനന്ദിച്ച് നിരവധിപേർ രംഗത്തെത്തി. പൊലീസ് സേനയ്ക്ക് ഇത് അഭിമാനമാണെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിൽ തിരുനെൽവേലി പൊലീസ് അറിയിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/2PTHxWm

Comments

Archive

Contact Form

Send