പെട്ടിമുടി ദുരന്തസ്ഥലത്ത്‌ കടുവ; തെരച്ചിലിൽ ആശങ്ക, ഇന്ന്‌ ആരെയും കണ്ടെത്താനായില്ല

മൂന്നാർ > പെട്ടിമുടിയിൽ ശനിയാഴ്ച നടത്തിയ തെരച്ചിലിൽ ആരെയും കണ്ടെത്തിയില്ല. ദുരന്തം നടന്ന പ്രദേശത്തുനിന്ന് കിലോമീറ്ററുകളോളം ദൂരയുള്ള ഭൂതക്കുഴി പ്രദേശത്തും ഗ്രാവൽ ബാങ്ക് മേഖലയിലുമായിരുന്നു തെരച്ചിൽ. ഇനി അഞ്ചുപേരെയാണ് കണ്ടെത്താനുള്ളത്. ഭൂതക്കുഴി മേഖലയിൽ കടുവയെ കണ്ടത് തെരച്ചിൽ സംഘത്തിൽ ആശങ്ക പരത്തി. കഴിഞ്ഞ ദിവസവും മേഖലയിൽ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷമാകും ഇനിയുള്ള തെരച്ചിൽ.

പെട്ടിമുടി ദുരന്തത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്താൻ ഞായറാഴ്ച മൂന്നാറിൽ പ്രത്യേക യോഗം ചേരും. ദുരന്തം നടന്ന പ്രദേശത്ത് മണ്ണുനീക്കം ചെയ്തുള്ള പരിശോധനയും ഇതിനകം പൂർത്തിയായി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3grPzAI

Comments

Archive

Contact Form

Send