തര്‍ക്കം മുറുകുന്നു: സോണിയ ഗാന്ധിക്കയച്ച കത്തിനെ വിമര്‍ശിച്ചവര്‍ പാര്‍ട്ടി പ്രവര്‍ത്തനം അറിയാത്ത ജൂനിയര്‍ നേതാക്കള്‍: ഗുലാം നബി ആസാദ്

ന്യൂഡല്ഹി> കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് അയച്ച കത്തില് താന് ഉറച്ചുനില്ക്കുന്നതായി മുതിര്ന്ന കോണ്ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. തെരഞ്ഞെടുപ്പിലൂടെ ആര് പ്രസിഡന്റായാലും അംഗീകരിക്കും. രാഹുല് ഗാന്ധിയോ മറ്റാരെങ്കിലുമോ അധ്യക്ഷനാകുമോ എന്നത് തന്നെ അലട്ടുന്നില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

കോണ്ഗ്രസ് പാര്ട്ടിയില് സമഗ്ര മാറ്റം വേണമെന്നാവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ച 23 പേരില് ഒരാളാണ് ഗുലാം നബി ആസാദ്. തന്നെ വിമര്ശിക്കുന്നവര് ജനിക്കും മുമ്പ് താന് ഭീകരതയോട് പോരാടി തുടങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു

മുഴുവന് സമയ അധ്യക്ഷനെ നിയമിക്കാന് ആറ് മാസം വരെ കാത്തിരിക്കാന് തയ്യാറാണ്. പാര്ട്ടി പ്രവര്ത്തനത്തെ കുറിച്ച് അറിയാത്ത ജൂനിയര് നേതാക്കളാണ് കത്തില് ഒപ്പുവച്ചവരെ വിമര്ശിക്കുന്നത്.

ആറ് മാസത്തിനുള്ളില് മുഴുവന് സമയ പ്രസിഡന്റിനെ നിയമിക്കാന് എഐസിസി യോഗത്തില് തീരുമാനമായിട്ടുണ്ട്.
കോണ്ഗ്രസിലെ വിഷയങ്ങള് മാധ്യമങ്ങളില് ചര്യാക്കുന്നതിനുള്ള വിലക്ക് നിലനില്ക്കെയാണ് ഗുലാം നബി ആസാദിന്റെ പ്രതികരണം.

സോണിയഗാന്ധിയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നപ്പോഴാണ് കത്തെഴുതിയതെന്ന രാഹുല് ഗാന്ധിയുടെ നിലാപാട് നേതാക്കള് തള്ളി











.



Credits Kerala || Deshabhimani ​Online ​News https://ift.tt/2Qt1ROH

Comments

Archive

Contact Form

Send