ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
തിരുവല്ല> മാവേലിക്കര -തിരുവല്ല റോഡിൽ കടപ്ര ഇന്ദ്രപ്രസ്ഥ ബാറിനു സമീപം ബൈക്കും സ്കോർപിയോ കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.തലവടി സൗത്ത് എക്കപ്പുറത്ത് തുണ്ടിയിൽ വീട്ടിൽ ഷിബു എബ്രഹാം (23) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം.
ബൈക്കിൽ കൂടെ ഉണ്ടായിരുന്നയാളെ ഗുരുതര പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/2D7Vm0w
Comments