മുഖ്യമന്ത്രിയും ആറ് മന്ത്രിമാരും സ്വയംനിരീക്ഷണത്തിൽ; തീരുമാനം മലപ്പുറം കലക്‌ടർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ

തിരുവനന്തപുരം > കരിപ്പൂർ വിമാന ദുരന്ത പ്രദേശം സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മലപ്പുറം കലക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് തീരുമാനം. അപകട സ്ഥലത്തെത്തിയ ആറ് മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽപോകും.

മന്ത്രിമാരായ കെ കെ ശൈലജ, എ സി മൊയ്തീൻ, കെ ടി ജലീൽ, ഇ ചന്ദ്രശേഖരൻ, വി എസ് സുനിൽകുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് സ്വയം നിരീക്ഷണത്തിൽ പോകുന്നത്. ആന്റിജൻ പരിശോധനാഫലം നെഗറ്റീവാണെങ്കിലും സ്വയംനിരീക്ഷണത്തിൽ തുടരുമെന്ന് മന്ത്രി എ സി മൊയ്തീൻ അറിയിച്ചു. കരിപ്പൂർ വിമാനാപകടത്തിന് ശേഷം ജില്ലയിലെ ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രിയും സംഘവും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ഈ സാഹചര്യത്തിൽ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ തിരുവനന്തപുരത്ത് സഹകരണ -ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേശീയ പതാക ഉയർത്തും. മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം വരുത്തും.



Credits Kerala || Deshabhimani ​Online ​News https://ift.tt/3fYcnHK

Comments

Archive

Contact Form

Send