ഹൈവേ ജോലിക്കിടെ യുവാവ്‌ കുഴഞ്ഞുവീണ്‌ മരിച്ചു

കോഴിക്കോട്> തീരദേശ ഹൈവേ ജോലിക്കിടെ മലപ്പുറം താനൂരിൽ മണിയൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. യുഎൽസിസിഎസ് ജീവനക്കാരനായ വടകര മണിയൂർ മങ്കര സ്വദേശി പരേതനായ ചോയിയന്റെ മകൻ മോടോം കൊള്ളി താഴ രഞ്ജിത്താ(35)ണ് മരിച്ചത്. തീരദേശ ഹൈവേയുടെ ജോലി നടക്കുന്നതിനിടെ കൂട്ടായിയിൽവച്ച് ശനിയാഴ്ച വൈകിട്ട് 4.30തോടെയാണ് സംഭവം. ഉടൻ പൂക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടിൽ സംസ്കരിച്ചു. അമ്മ: ശാരദ. സഹോദരങ്ങൾ: മനോഹരൻ, സുർജിത്ത്, ഉഷ.



Credits Kerala || Deshabhimani ​Online ​News https://ift.tt/2E9XQfy

Comments

Archive

Contact Form

Send