ഗർഭിണിയേയും മകനേയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി


ആലപ്പുഴ> ഗർഭിണിയേയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.പെരിങ്ങോട്ട് നികർത്തിൽ വിനോദിന്റെ ഭാര്യ രജിത (30) മകൻ വൈഷ്ണവ് (10) എന്നിവരാണ് മരിച്ചത്. രജിത 5 മാസം ഗര്ഭിണിയായിരുന്നു.

രജിതയുടെ മൃതദേഹം ഫാനിൽ കെട്ടി തൂങ്ങിയ നിലയിലും വൈഷ്ണവിന്റത് മൃതദേഹം കട്ടിലിന്റെ കാലിൽ കെട്ടി തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്.വിനോദ് ഇന്നലെ വീട്ടില് ഉണ്ടായിരുന്നില്ല. രാവിലെ ഭര്തൃമാതാവും പിതാവും വാതില് തള്ളിത്തുറന്നു നോക്കിയപ്പോഴാണ് മരിച്ച നിലയില് കണ്ടത്.

കടബാദ്ധ്യത മൂലമാണ് ആത്മഹത്യയെന്നും മകന് തനിച്ചായാല് അവനെ ആരും നോക്കില്ലെന്നും അതിനാല് മരിക്കുന്നു എന്നും എഴുതിയ ആത്മഹത്യകുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2YCrkK3

Comments

Archive

Contact Form

Send