വനിതാ സിവിൽ പൊലീസ് ഓഫീസർമാരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം > വനിതാ സിവിൽ പൊലീസ് ഓഫീസർമാരുടെ റാങ്ക് പട്ടിക പിഎസ്സി പ്രസിദ്ധീകരിച്ചു. 2018ൽ പരീക്ഷ കഴിഞ്ഞ ലിസ്റ്റാണ് പ്രസിദ്ധീകരിക്കുന്നത്. രണ്ടായിരത്തിലേറെ പേർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. 413 ഒഴിവ് ഇതിനകം പൊലീസ് ആസ്ഥാനത്തുനിന്ന് പിഎസ്സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനു പുറമെ സംസ്ഥാന വ്യവസായ സുരക്ഷാസേനയിൽ (എസ്ഐഎസ്എഫ്) ഉൾപ്പെടെ സൃഷ്ടിക്കപ്പെടുന്ന ഒഴിവുകളിലേക്കും ഈ ലിസ്റ്റിൽനിന്നാകും നിയമനം. ആദ്യഘട്ടത്തിൽ 600 പേർക്കെങ്കിലും നിയമനം ലഭിക്കും. വനിതകൾക്കുമാത്രമായി പ്രത്യേക ബറ്റാലിയനിലേക്ക് ഇതാദ്യമായാണ് റാങ്ക്ലിസ്റ്റ്.

കായികക്ഷമതാ പരീക്ഷ നീട്ടിവെക്കാൻ ചില ഉദ്യോഗാർത്ഥികൾ കോടതിയെ സമീപച്ചതാണ് റാങ്ക് പട്ടിക വൈകാനിടയാക്കിയതെന്നാണ് പിഎസ്സിയുടെ വിശദീകരണം. 413 ഒഴിവ് ഇതിനകം പോലീസ് ആസ്ഥാനത്ത് നിന്നും റിപ്പോർട്ട് ചെയ്തിട്ടുള്ളത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2XpkE1d

Comments

Archive

Contact Form

Send