തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയ നടപടി പിൻവലിക്കുക: കല കുവൈറ്റ്
കുവൈറ്റ് സിറ്റി> തിരുവനന്തപുരം വിമാനത്താവളം കോർപ്പറേറ്റ് ഭീമനായ അദാനിക്ക് കൈമാറാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാരിന്റെ എയർപോർട്ട് സ്വകാര്യവത്കരണ നീക്കങ്ങൾക്കെതിരെ ശക്തമായ ചെറുത്തു നിൽപ്പാണ് സംസ്ഥാന സർക്കാർ നടത്തിയത്. അദാനി ഗ്രൂപ്പ് മുന്നോട്ടു വച്ച തുകയേക്കാൾ ഉയർന്ന നിരക്കിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറായെങ്കിലും കേന്ദ്രസർക്കാർ സ്വകാര്യവത്കരണ പരിപാടിയുമായി മുന്നോട്ട് പോവുകയാണുണ്ടായത്. രാജ്യത്തെ ലാഭത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് വിറ്റു തുലക്കുന്നതിനായി കോൺഗ്രസ്സ് കൊണ്ടുവന്ന സ്വകാര്യവത്കരണ നയം അപ്പടി പിൻപറ്റുകയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരും.
രാജ്യത്തിന്റെ പൊതുസ്വത്ത് കോർപ്പറേറ്റുകൾക്ക് വിറ്റഴിക്കുന്ന ഇത്തരം നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിറ്റഴിക്കുന്നതിനുള്ള തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്നും കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ നൗഷാദ് എന്നിവർ പത്രക്കുറിപ്പിൽ ആവിശ്യപ്പെട്ടു.
Credits Kerala || Deshabhimani Online News https://ift.tt/3l70vqD
Comments