ലാവലിൻ കേസ് സുപ്രീം കോടതി പുതിയ ബഞ്ച്‌ പരിഗണിച്ചില്ല; മാറ്റി

ന്യൂഡൽഹി> ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി. സിബിഐ നൽകിയ അപ്പീലാണ് സുപ്രീം കോടതി പരിഗണിച്ചത്. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ പുതിയ ബഞ്ചിലേക്ക് അയച്ച കേസ് ആ ബഞ്ച് പഴയ ബഞ്ചിലേക്ക് തിരിച്ചയച്ചു. നേരത്തെ ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. ആഗസ്ത് 27 ന് പുതിയ ബഞ്ചിലേക്ക് മാറ്റി.എന്നാൽ ജസ്റ്റിസ് യു യു ലളിത് കേസ് പരിഗണിച്ചില്ല. മുമ്പ് കേട്ട ബഞ്ച് തന്നെ കേൾക്കട്ടെ എന്ന നിലപാടെടുത്തു. തുടർന്ന് സപ്തംബർ 20 നുശേഷം ഉചിതമായ ബഞ്ചിൽ പോസ്റ്റ് ചെയ്യാൻ നിർദേശിച്ച് കേസ് മാറ്റുകയായിരുന്നു.


കേസ് കോടതി തുറന്ന ശേഷം നേരിട്ട് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ആര് ശിവദാസന് അപേക്ഷ നല്കിയിരുന്നു.

കേസിൽ പിണറായി വിജയൻ, കെ.മോഹന ചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ വിചാരണ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. കേസ് വിചാരണയ്ക്കുപോലും അർഹമല്ലെന്ന് കോടതി കണ്ടിരുന്നു. ഈ വിധി ഹൈക്കോടതി ശരിവെച്ചു. ഇതിനെതിരെ സിബിഐയും ഹൈക്കോടതി വിധി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി പ്രതിപട്ടികയിൽ തുടരുന്ന കസ്തൂരി രങ്കഅയ്യര് ഉൾപ്പടെ മൂന്ന് ഉദ്യോഗസ്ഥരും നൽകിയ ഹര്ജികളും സുപ്രീംകോടതിയിലുണ്ട്.


Credits National || Deshabhimani ​Online ​News https://ift.tt/3jxkIEO

Comments

Archive

Contact Form

Send