പെട്ടിമുടി ദുരന്തഭൂമിയിലും സമരപ്രഹസനവുമായി ആർഎസ്എസ്
മൂന്നാർ > ഉറ്റവരെ അവസാനമായി ഒന്ന് കാണാൻ നിരവധി പേർ കാത്തിരിക്കുമ്പോൾ ദുരന്തഭൂമിയിലും സമര പ്രഹസനവുമായി ആർഎസ്എസ്. പെട്ടിമുടി ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിന് പങ്കെടുക്കാൻ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് ഇവർ പ്രതിഷേധിച്ചു.
കഴിഞ്ഞദിവസം കൂടുതൽ പേർ എത്തുന്നത് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിച്ചിരുന്നു. പ്രദേശത്തെ റോഡിന്റെ അപകടാവസ്ഥയും ഉരുൾപൊട്ടുന്നതിനുള്ള സാധ്യതയും കണക്കിലെടുത്ത് കൂടുതൽ പേർ എത്തുന്നത് ഒഴിവാക്കണമെന്ന് ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസ്വാമി അറിയിച്ചിരുന്നു.
കനത്ത നിയന്ത്രണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരുന്നത്. കൂടുതൽ പേരെ പെരിയവരൈ പാലത്തിന് സമീപം പൊലീസ് തടഞ്ഞിരുന്നു. ഇവരെ കൂടി കടത്തി വിടണമെന്നാവശ്യപ്പെട്ടാണ് ആർഎസ്എസ് പ്രവർത്തകർ പ്രതിഷേധിച്ചത്. സംഭവസ്ഥലത്ത് എത്തിയ കലക്ടർ എച്ച് ദിനേശനോടും ജില്ലാ പൊലീസ് മേധാവിയോടും ഇവർ ആക്രോശിച്ചു. മാസ്ക് പോലും ഇല്ലാതെയായിരുന്നു പ്രതിഷേധം. ഇതോടെ ഇവരെ മാറ്റിനിർത്താൻ അധികൃതർ ആവശ്യപ്പെടുകയായിരുന്നു. കുറച്ച് ദുരത്തേക്ക് മാറ്റി നിർത്തിയതോടെ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. അൽപ്പ സമയത്തിന് ശേഷം കേന്ദ്രമന്ത്രി വി മുരളീധരൻ സ്ഥലം സന്ദർശിക്കാൻ എത്തി . മന്ത്രിക്കൊപ്പം എത്തിയ യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സന്ദീപ് വാര്യരുടെ നേതൃത്വത്തിൽ പ്രതിഷേധം ഉയർത്തുകയും ആർഎസ്എസ് പ്രവർത്തകർ ദുരന്തമുഖത്തേക്ക് പ്രവേശിക്കുകയുമായിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/30LDhyx
Comments