കോവിഡ് രോഗികളുടെ ഫോൺ വിവരങ്ങൾ പരിശോധിക്കുന്നില്ല: സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി > കോവിഡ് ബാധിതരുടെ കോൺടാക്ട് വിശദാംശങ്ങൾ കണ്ടെത്തുന്നതിന് പോലീസ് മൊബൈൽ ഫോൺ ടവർ വിവരങ്ങൾ മാത്രമാണ് പരിശോധിക്കുന്നതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വ്യക്തികളുടെ ഫോൺ വിശദാംശങ്ങൾ പരിശോധിക്കുന്നില്ലന്നും 14 ദിവസങ്ങൾ വ്യക്തി എവിടെയെല്ലാം സഞ്ചരിച്ചുവെന്ന് കണ്ടെത്താനാണ് ഈ നടപടിയെന്നും സർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ കെ .രവീന്ദ്രനാഥ് വിശദീകരിച്ചു. ഫലപ്രദമായ കോവിഡ് പ്രതിരോധത്തിനാണ് ഈ രീതി അവലംബിച്ചതെന്നും സർക്കാർ അറിയിച്ചു.
വ്യക്തികളുടെ ഫോൺ വിശദാംശങ്ങൾ ക്രിമിനൽ കേസുകളുടെ അന്വേഷണത്തിനായി പരിശോധിക്കാമെങ്കിലും മറ്റ് കാര്യങ്ങൾക്ക് ഫോൺ വിശദാംശങ്ങൾ പരിശോധന നടത്താൻ പോലീസിന് അധികാരമില്ലന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. കേസിൽ വെളളിയാഴ്ചക്കകം വിശദീകരണ പത്രിക സമർപ്പിക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി.
Credits Kerala || Deshabhimani Online News https://ift.tt/32a0iKI
Comments