ദളിത് പെണ്‍കുട്ടി പൂ പറിച്ചു; ഒഡീഷയില്‍ നാല്‍പ്പത് കുടുംബങ്ങളെ ഊരുവിലക്കി
ഭുവനേശ്വര്> ദളിത് പെണ്കുട്ടി ഉയര്ന്ന ജാതിക്കാരന്റെ വീട്ടില് നിന്ന് പൂ പറിച്ചതിന് പ്രതികാരമായി ഒഡീഷയില് 40 കുടുംബങ്ങള്ക്ക് ഊരുവിലക്ക്. ഉയര്ന്ന ജാതിയിലുള്ളവരുടെ വീട്ടില് വളര്ന്ന പൂവ് മോഷ്ടിച്ചെന്ന പരാതി ഉയര്ന്നതോടെ
വിഷയം ഗ്രാമത്തിലെ രണ്ട് ജാതികള് തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങുകയായിരുന്നു.
പതിനഞ്ചുകാരി പൂ പറിച്ചതിന് പിന്നാലെ രണ്ടാഴ്ച മുമ്പാണ് കുടുംബങ്ങള്ക്ക് ഊരുവിലക്ക് ഏര്പ്പെടുത്തിയത്.800 കുടുംബങ്ങളാണ് ഗ്രാമത്തില് താമസം. ഇതില് 40 കുടുംബങ്ങള് പട്ടികജാതിയില് പെട്ട നായിക് സമുദായക്കാരാണ്. നായിക് സമുദായ അംഗങ്ങളെല്ലാം ചേര്ന്ന് തങ്ങളെ ഊരുവിലക്കിയെന്നാരോപിച്ച് ജില്ലാ ഭരണകൂടത്തിനും പൊലീസിലും ഇവര് പരാതി നല്കി
മകള് തെറ്റ് ചെയ്ത വിവരം അറിഞ്ഞപ്പോള്തന്നെ തങ്ങള് ആ വീട്ടുകാരോട് മാപ്പ് ചോദിച്ചിരുന്നുവെന്ന് പെണ്കുട്ടിയുടെ അച്ഛന് നിരഞ്ജന് നായിക് പറഞ്ഞു. പക്ഷേ, ഗ്രാമത്തിലെ ഒരു വിഭാഗം അപ്പോഴേക്കും പലതവണ യോഗം ചേര്ന്ന് തങ്ങളെ ഒന്നാകെ ഊരുവിലക്കാന് തീരുമാനിക്കുകയായിരുന്നു. ഓഗസ്റ്റ് 17 ന് പരാതി നല്കുകയും പിന്നീട് രണ്ട് തവണ സമാധാന യോഗം കൂടുകയും ചെയ്തെങ്കിലും വിഷയത്തില് തീരുമാനമായില്ല
Credits National || Deshabhimani Online News https://ift.tt/2QeEQP7
Comments