പാലാ രൂപതയിലും മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി; ചിതാഭസ്‌മം സെമിത്തേരിയിൽ സംസ്‌കരിക്കണം
പാലാ > പാലാ രൂപതാ പരിധിയിലും മൃതദേഹം ദഹിപ്പിക്കാന് അനുവദിച്ച് ഇടവകകൾക്ക് നിർദ്ദേശം നൽകിയതായി രൂപതാ അധ്യക്ഷന് മാര് ജോസഫ് കല്ലറങ്ങാട്ട് അറിയിച്ചു. പരിശുദ്ധ സിംഹാസനത്തില്നിന്ന് ഇതിന് അനുമതി ലഭിച്ചിട്ടുണ്ട്. സാഹചര്യങ്ങള്ക്ക് അനുസരിച്ച് പ്രവര്ത്തിക്കാനാണ് സഭാ നേതൃത്വം ആവശ്യപ്പെടുന്നത്.
മൃതദേഹം ദഹിപ്പിച്ച ശേഷം ചിതാഭസ്മം ബന്ധുക്കൾക്ക് കൈമാറാനോ വായുവില് വിതറാനോ വെള്ളത്തില് ഒഴുക്കാനോ പാടില്ല. ഇത് യഥാവിധി സഭാ നിയമങ്ങൾക്ക് അനുസൃതമായി മൃതദേഹം അടക്കുന്നതുപോലെ സംസ്കരിക്കണമെന്നും ബിഷപ് വ്യക്തമാക്കി. രൂപതയുടെ കീഴിലുള്ള അൽഫോൻസിയൻ പാസ്റ്ററൽ സെന്റർ കോവിഡ് 19 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിക്കാൻ അനുവദിച്ചിട്ടുണ്ടെന്നും ബിഷപ്പ് അറിയിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/31bY9xC
Comments