തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസമില്ല: തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം> സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വി ഭാസ്കരന്. തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് രാഷ്ട്രീയ പാര്ട്ടികള് ആവശ്യപ്പെട്ടിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് മാധ്യമങ്ങളോട് പറഞ്ഞു.

കൊവിഡ് മാനദണ്ഡങ്ങള് പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. തീയതി എല്ലാവരുമായും ചര്ച്ച ചെയ്ത് തീരുമാനിക്കും. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്ട്ടികളുമായി ചര്ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും കമ്മീഷന് പറഞ്ഞു.

ആരോഗ്യ വിദഗ്ധരുമായി നടത്തിയ ചര്ച്ചയില് തെരഞ്ഞെടുപ്പ് നടത്താമെന്നാണ് അഭിപ്രായം. കൊവിഡ് മാനദണ്ഡങ്ങള് പാലിക്കേണ്ടി വരുമ്പോള് ചെലവ് കൂടുമെന്നും അദ്ദേഹം വ്യക്തമാക്കി













Credits Kerala || Deshabhimani ​Online ​News https://ift.tt/2E4OeSJ

Comments

Archive

Contact Form

Send