ഒരു ഗർഡറിന്റെ ഊന്നുകൾ തെന്നിമാറി മറ്റ് ഗര്‍ഡറുകള്‍ക്ക് മീതെ വീണു; ദേശീയപാത അതോറിറ്റിയുടെ റിപ്പോർട്ട്‌

തിരുവനന്തപുരം > തലശ്ശേരി മാഹി ബൈപ്പാസ് പാലത്തിന്റെ ഗർഡറുകൾ വീണുപോയ സംഭവത്തിൽഎന്എച്ച്എഐ സംസ്ഥാന സർക്കാരിന് അന്വേഷണ റിപ്പോർട്ട് നൽകി. കോണ്ക്രീറ്റ് ചെയ്ത് നിര്ത്തിയിരുന്ന 4 ഗര്ഡറുകളില് ഒന്നിന് വെള്ളത്തിന്റെ അടിത്തട്ടില് നിന്നും നല്കിയിരുന്ന സപ്പോര്ട്ട് (ഊന്നുകള്) തെന്നിമാറിയതും അത് സമാന്തരമായി നിര്മിച്ചിരുന്ന മറ്റ് ഗര്ഡറുകള്ക്ക് മീതെ വീണതുമാണ് കാരണമെന്നാണ് റിപ്പോർട്ട്.

നാഷണല് ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തലശ്ശേരി മാഹി ബൈപ്പാസില് പണിതു കൊണ്ടിരിക്കുന്ന പാലത്തിലെ ഗര്ഡറുകള് വീണുപോയതിനെക്കുറിച്ച് അന്വേഷിച്ച് അടിയന്തിര റിപ്പോര്ട്ട് സമര്പ്പിക്കുവാന് എന്എച്ച്എഐ യുടെ കേരള മേധാവി ബി ആര് മീണയ്ക്ക് അന്നു തന്നെ മന്ത്രി ജി സുധാകരൻ കത്തിലൂടെ നിര്ദ്ദേശം നല്കിയിരുന്നു.

ഫോട്ടോഗ്രാഫുകള് സഹിതം സമര്പ്പിച്ച റിപ്പോര്ട്ടില് കോണ്ക്രീറ്റ് ചെയ്ത് നിര്ത്തിയിരുന്ന 4 ഗര്ഡറുകളില് ഒന്നിന് വെള്ളത്തിന്റെ അടിത്തട്ടില് നിന്നും നല്കിയിരുന്ന സപ്പോര്ട്ട് (ഊന്നുകള്) തെന്നിമാറിയതും അത് സമാന്തരമായി നിര്മിച്ചിരുന്ന മറ്റ് ഗര്ഡറുകള്ക്ക് മീതെ വീണതുമാണ് കാരണമെന്ന് ചൂണ്ടിക്കാണിക്കുന്നു. നിര്മ്മാണ സ്ഥലത്തെ എന്എച്ച്എഐ യുടെ ടീം ലീഡര് പ്രകാശ് ജി ഗവാന്കര് കോഴിക്കോടുള്ള എന്എച്ച്എഐ യുടെ പ്രോജക്ട് ഡയറക്ടര്ക്ക് അയച്ച കത്തിലും എന്എച്ച്എഐ യുടെ കേരള മേധാവിയുടെ കണ്ടെത്തലുകള് തന്നെയാണ് ഉള്ക്കൊള്ളിച്ചിട്ടുള്ളത്.

ഗര്ഡറുകളുടെ വീഴ്ച സംബന്ധിച്ച് കൂടുതല് പരിശോധനകളും അന്വേഷണവും നടത്താന് കേന്ദ്ര സര്ക്കാര് സ്ഥാപനമായ കോഴിക്കോട് എന്ഐടി യെ ചുമതലപ്പെടുത്തിയതായും റിപ്പോര്ട്ട് കിട്ടിയാലുടന് അന്തിമ റിപ്പോര്ട്ട് സമര്പ്പിച്ചു കൊള്ളാമെന്നും എന്എച്ച്എഐ സംസഥാന സര്ക്കാരിനെ അറിയിച്ചിട്ടുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3hRNoHO

Comments

Archive

Contact Form

Send