അയോധ്യ രാമക്ഷേത്ര നിർമാണത്തിന് കോൺഗ്രസ് എതിരല്ല: കെ മുരളീധരൻ
കോഴിക്കോട് > അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന് കോൺഗ്രസ് എതിരല്ലെന്ന് കെ മുരളീധരൻ എം പി. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നയം വ്യക്തമാക്കേണ്ടത് സോണിയാ ഗാന്ധിയാണെന്നും മുരളീധരൻ പറഞ്ഞു.
രാമക്ഷേത്ര നിർമാണത്തിൽ കോൺഗ്രസിന്റെ നിലപാട് അറിയാൻ ലീഗ് കാത്തിരിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ പ്രതികരിച്ചു. മതേതരനിലപാടിൽ നിന്ന് കോൺഗ്രസ് വ്യതിചലിക്കുമെന്ന് കരുതുന്നില്ലെന്നും മുനീർ പറഞ്ഞു. അയോധ്യയിൽ ഓഗസ്റ്റ് അഞ്ചിന് രാമക്ഷേത്രത്തിനുള്ള ഭൂമി പൂജ നടക്കാനിരിക്കുകയാണ് നേതാക്കളുടെ പ്രതികരണം. അയോധ്യയിൽ ക്ഷേത്ര നിർമാണത്തിന് അനുകൂലമായി കമൽനാഥും ദിഗ് വിജയ് സിംഗും അടക്കമുള്ള മുതിർന്ന നേതാക്കൾ നിലപാടെടുത്തിരുന്നു. ഇതിന്റെ ഭാഗമായി മധ്യപ്രദേശ്, ഉത്തർപ്രദേശ് കോൺഗ്രസ് ഘടകങ്ങൾ പ്രത്യേക പൂജകളും സംഘടിപ്പിക്കുന്നുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/3hUbEJc
Comments