മൂന്ന് വര്‍ഷം മുന്‍പ് മരിച്ച ഭാര്യയെ ശ്രീനിവാസ മൂര്‍ത്തിയോടൊപ്പം കണ്ടവര്‍ ഞെട്ടി; വ്യത്യസ്തമായ ഒരു ഗൃഹപ്രവേശനം
ബംഗളൂരൂ> മൂന്ന് വര്‍ഷം മുന്‍പ് മരിച്ച ഭാര്യയുടെ ജീവന് തുളുമ്പുന്ന പ്രതിമ നിര്‍മ്മിച്ച് ശ്രദ്ധ നേടി കര്‍ണാടകയിലെ വ്യവസായി. ഗൃഹനാഥനോടൊപ്പം അതിഥികളെ സ്വാഗതം ചെയ്തത് മൂന്നുവര്‍ഷം മുന്‍പ് അപകടത്തില്‍ മരിച്ച അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു. വ്യവസായിയായ ശ്രീനിവാസ മൂര്‍ത്തിയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശനത്തിനെത്തിയപ്പോഴാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അമ്പരന്നത്.

ഭാര്യയുടെ സ്വപ്നമായിരുന്ന വീടിന്റെ ഗൃഹപ്രവേശനത്തിന് അവരുടെ സാന്നിധ്യം കൂടി വേണമെന്ന് ചിന്തിച്ച ശ്രീനിവാസ മൂര്‍ത്തി, ആഗ്രഹം പൂര്‍ത്തിയാക്കാന്‍ ഭാര്യ മാധവിയുടെ ജീവന് തുളുമ്പുന്ന പ്രതിമ തന്നെ നിര്‍മ്മിക്കുകയായിരുന്നു. ശ്രീനിവാസ മൂര്‍ത്തിയുടെയും ഭാര്യ മാധവിയുടെ പ്രതിമയുടെയും കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ലിവിങ് റൂമില്‍ ഇരുന്ന് പുഞ്ചിരിച്ചുകൊണ്ട് തങ്ങളെ സ്വാഗതം ചെയ്യുന്ന വീട്ടമ്മയെ കണ്ട് അടുത്ത ബന്ധുക്കള്‍ പോലും ശരിക്കും ഞെട്ടി.ശ്രീനിവാസ മൂര്‍ത്തിയുടെയും മാധവിയുടെയും സ്വപ്നമായിരുന്നു കര്‍ണാടക കൊപ്പാലയിലെ ആഡംബരവസതി. എന്നാല്‍ സ്വപ്നം പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ 3 വര്‍ഷം മുന്‍പ് ഒരു കാറപകടത്തില്‍ മാധവി മരിച്ചു.
വീടിന്റെ പണി പൂര്‍ത്തീകരിച്ചപ്പോള്‍ ഭാര്യയുടെ ഓര്‍മ്മയ്ക്കായി ജീവന് തുടിക്കുന്ന പൂര്‍ണകായ രൂപം തന്നെ ശ്രീനിവാസ മൂര്‍ത്തി വീട്ടില്‍ സ്ഥാപിച്ചു.
Credits National || Deshabhimani Online News https://ift.tt/2Y6lBvN
Comments