കോൺഗ്രസ്‌ സർക്കാരിനെ അട്ടിമറിക്കരുതെന്ന്‌ മോഡിയോട്‌ അശോക്‌ ഗെലോട്ട്‌

ജയ്പൂര് > സര്ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ആഗസ്റ്റ് 14 ന് നിയമസഭാ സമ്മേളനം നടക്കാനിരിക്കെ വിശ്വാസവോട്ടെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഗെലോട്ടിന്റെ പ്രതികരണം.

വിമത എംഎല്എമാര്ക്ക് ഹൈക്കമാൻഡ് മാപ്പ് നല്കുകയാണെങ്കില് സ്വീകരിക്കുമെന്നും ഗെലോട്ട് പറഞ്ഞു. അതേസമയം കോണ്ഗ്രസ് വിടാനുള്ള ഉദ്ദേശ്യം ഇല്ലെന്ന് ഉറപ്പിച്ച് സച്ചിന് പക്ഷം രംഗത്തെത്തി. പാര്ട്ടിയില് നിന്ന് പുറത്തുപോയെങ്കിലും തങ്ങള് കോണ്ഗ്രസ് വിടില്ലെന്ന് നേരത്തെ തന്നെ സച്ചിന് പൈലറ്റും മറ്റ് എംഎല്എമാരും വ്യക്തമാക്കിയിരുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/2PcPrJR

Comments

Archive

Contact Form

Send