ബ്ലാക് പാന്തർ നായകൻ ചാഡ്‌വിക് ബോസ്മാൻ അന്തരിച്ചു
ലോസ് ഏഞ്ചൽസ്> ഹോളിവുഡ് ചിത്രം ബ്ലാക് പാന്തറിലെ നായകനും പ്രശസ്ത ഹോളിവുഡ് നടനുമായ ചാഡ്വിക് ബോസ്മാൻ അന്തരിച്ചു. 43 വയസ്സായിരുന്നു. അർബുദത്തെ തുടർന്നായിരുന്നു അന്ത്യം. ക്യാപ്റ്റന് അമേരിക്ക, സിവില്വാര്, 42, ഗെറ്റ് ഓണ് അപ്, അവെഞ്ചേഴ്സ്– ഇന്ഫിനിറ്റി വാര്, എന്ഡ്ഗെയിം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
.jpg)
നാല് വർഷം മുൻപാണ് ചാഡ്വിക് ബോസ്മാന് കോളൻ കാൻസർ സ്ഥിരീകരിച്ചതെന്ന് കുടുംബം വ്യക്തമാക്കി. കാൻസർ ബാധിതനായിരിക്കെ ഫ്രം മാർഷൽ ടു ഡ ഫൈവ് ബ്ലഡ്സ്, ഓഗസ്റ്റ് വിൽസൺസ് മാ റെയ്നീസ് ബ്ലാക്ക് ബോട്ടം, തുടങ്ങി നിരവധി സിനിമകളില് അഭിനയിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/2YMgscn
Comments