മെഡിക്കല്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

ഗൂഡല്ലൂര്> മെഡിക്കല് വിദ്യാര്ത്ഥി കെട്ടിടത്തിന് മുകളില് നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഗൂഡല്ലൂര്, നീലഗിരി ജില്ലയിലെ താഴെ കോത്തഗിരി സ്വദേശിയായ പ്രതീഷാണ് (21) ഇറ്റലിയില് വെച്ച് കെട്ടിടത്തിന് മുകളില് നിന്ന് ചാടി ആത്മഹത്യ ചെയ്തത്. എംബിബിഎസ് മൂന്നാം വര്ഷ വിദ്യാര്ത്ഥിയാണ്,

ഇറ്റലിയില് കോവിഡ് ശക്തമായതോടെ സ്വദേശികളായ കുട്ടികളെല്ലാം നാട്ടിലേക്ക് മടങ്ങിയിരുന്നു. തുടര്ന്ന് പ്രതീഷ് തനിച്ചായിരുന്നു താമസിച്ചിരുന്നത്. 50 കിലോമീറ്റര് അകലെയുള്ള തന്റെ സഹോദരന്റെ റൂമിലേക്ക് പിന്നീട് മാറി. സഹോദരന് ഇറ്റലിയില് കെമിക്കല് എന്ജിനീയറാണ്. വീട്ടിലേക്ക് വരാന് കഴിയാത്തതിന്റെ മാനസീക ബുദ്ധിമുട്ടും പ്രതീഷിനുണ്ടായിരുന്നു.

ആഗസ്റ്റ് പത്താം തീയതി പിതാവുമായി ഫോണില് സംസാരിക്കുകയും പതിമൂന്നാം തീയതി ഇന്ത്യയിലേക്ക് വരാനുള്ള ടിക്കറ്റ് തരപ്പെടുത്തുകയും ചെയ്തു. എന്നാല്, പിന്നീട് സഹോദരനില്ലാത്ത സമയം വീടിന്റെ മൂന്നാം നിലയില് കയറി താഴേക്ക് ചാടുകയായിരുന്നു, പിതാവ് സദാനന്ദന്, മാതാവ് പുഷ്പ.



Credits National || Deshabhimani ​Online ​News https://ift.tt/30Re1Xl

Comments

Archive

Contact Form

Send