തലശേരി-മാഹി ബൈപാസ് പാലം തകർച്ച: കേന്ദ്രത്തിന്‌ ഒഴിഞ്ഞുമാറാനാവില്ല: പ്രതിപക്ഷ നേതാവ്‌

തലശേരി> തലശേരി–മാഹി ബൈപാസിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകൾ തകർന്നതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് കേന്ദ്രത്തിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വിജിലൻസ് കമീഷണർക്ക് പരാതി നൽകും. കോൺഗ്രസ് എംപിമാർ പാർലമെന്റിലും വിഷയം ഉന്നയിക്കും. നെട്ടൂർ പാലത്തിൽ ബീം തകർന്ന സ്ഥലം സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർവത്ര അഴിമതി നടത്തുന്ന സ്ഥാപനമാണ് ദേശീയപാത അതോറിറ്റി. ടോൾപിരിവിലടക്കം പലസ്ഥലത്തും അഴിമതിയുണ്ട്. പാലത്തിന്റെ കാര്യത്തിൽ സംസ്ഥാനത്തിനും ഉത്തരവാദിത്തമുണ്ട്. റിവ്യുമീറ്റിങ്ങ് നടത്തി മേൽനോട്ടം നിർവഹിക്കണം. നിർമാണത്തിന് ആവശ്യത്തിന് കമ്പി ഉപയോഗിച്ചിട്ടില്ലെന്നും കമ്പനിക്ക് വീഴ്ച സംഭവിച്ചതായും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

എംപിമാരായ കെ സുധാകരൻ, കെ മുരളീധരൻ, എം കെ രാഘവൻ എന്നിവരും പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറും എംഎൽഎമാരും ഒപ്പമുണ്ടായി. പ്രതിപക്ഷ നേതാവിനൊപ്പം ചാനലുകളിൽ മുഖംകാണിക്കാൻ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് നേതാക്കളുടെ മത്സരമായിരുന്നു. ചാനലുകാരുടെ ഇടപെടലിനെ തുടർന്നാണ് ആൾക്കൂട്ടത്തെ മാറ്റിയത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3b5D24T

Comments

Archive

Contact Form

Send