പ്ലാസ്റ്റിക്ക് വല ആമാശയത്തില് കുടുങ്ങി: ചവറ തീരത്ത് ഡോള്‍ഫിന്‍ ചത്തടിഞ്ഞു
ചവറ> പ്ലാസ്റ്റിക്ക് വല ആമാശയത്തില് കുടുങ്ങി ചത്ത ഡോള്ഫിന് തീരത്തടിഞ്ഞു. വെള്ളിഴായ്ച്ച പകല് ഒന്നിന് പരിമണത്ത് കടല് ഭിത്തിയോട് ചേര്ന്ന് കരയ്ക്കടിഞ്ഞ പത്ത് വയസ്സ് പ്രായം വരുന്നതും മൂന്ന് മീറ്റര് നീളം വരുന്നതുമായ ബോട്ടില് നോസ് ഇനത്തിന് പെട്ട ഡോള്ഫിനാണ് കരയ്ക്കടിഞ്ഞത്. തീരത്തടിഞ്ഞ ഡോള്ഫിന്റെ ചിത്രം നീണ്ടകര പഞ്ചായത്ത് പ്രസിഡന്റ് സേതുലക്ഷ്മിയ്ക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തില് നീണ്ടകര കോസ്റ്റല് പോലീസ് സ്റ്റേഷനില് വിവരം അറിയിക്കുകയായിരുന്നു.
ഇതിനെ തുടര്ന്ന് കോസ്റ്റല് പൊലീസ് കോന്നി ഫോറസ്റ്റ് ആന്റ് വൈല്ഡ് ലൈഫ് അഡീഷണല് റേഞ്ചര് സനോജിന്റെ നേതൃത്വത്തില് പ്രത്യേക സംഘവുമായി സംഭവസ്ഥലത്തെത്തി. തുടര്ന്ന് സീനിയര് വെറ്റിനറി സര്ജന് സാബു സേവ്യര് പോസ്റ്റ് മാര്ട്ടം നടത്തുകയായിരുന്നു. ഒരു കിലോയോളം തൂക്കം വരുന്ന പ്ലാസ്റ്റിക്ക് വലകള് ആമാശത്തില് കുടുങ്ങി കിടക്കുന്നതാമണ് കണ്ടത്. ആമാശയത്തില് അതേ വലിപ്പത്തില് പ്ലാസ്റ്റിക് വല കുടുങ്ങിയതിനാല് ആഹാരം കഴിക്കാനാവാതെ ഡോള്ഫിന് ചാവുകയായിരുന്നുവെന്ന് വെറ്റിനറി ഡോക്ടര് പറഞ്ഞു.
കടലില് ഉപേക്ഷിക്കപ്പെട്ട വലകള് ഇര തേടുന്നതിനിടെ വയറ്റില് എത്തപ്പെട്ടതാകാം മരണകാരണം. കടലിലേക്ക് വലിച്ചെറിയുന്ന അമിതമായ പ്ലാസ്റ്റിക്കുകള് ഭക്ഷിച്ച് തിമിംഗലത്തിനും, കടലാമകള്ക്കും പിന്നാലെ ഡോള്ഫിനുകളും ചത്ത് പൊങ്ങുന്നത് ആശങ്കയുണര്ത്തുകയാണ്. കരയ്ക്കടിഞ്ഞ ഡോള്ഫിനെ പോസ്റ്റ്മോര്ട്ടത്തിനു ശേഷം പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ മറവ് ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എസ് സേതുലക്ഷ്മി, മത്സ്യ ഫെഡ് ഡയറക്ടര് ബോര്ഡ് അംഗംടി മനോഹരന് ,കോസ്റ്റല് പൊലീസ് ഇന്സ്പെക്ടര് എസ് ഷരീഫ്, സബ്ബ് ഇന്സ്പക്ടര് എം സി പ്രശാന്തന്, പി ആര് ഒ ഡി ശ്രീകുമാര് , ബി എഫ് ഒ ശ്രീകുമാര് എന്നിവര് നേതൃത്വം നല്കി.
Credits Kerala || Deshabhimani Online News https://ift.tt/3kPm2Em
Comments