കരിപ്പൂർവിമാന ദുരന്തം: അബുദാബി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അനുശോചിച്ചു


അബുദാബി> കരിപ്പൂർ വിമാന ദുരന്തത്തിൽ അകപ്പെട്ടവരുടേയും, മഴക്കെടുതി മൂലം ജീവൻ നഷ്ടപ്പെട്ടവരുടേയും ദുഃഖത്തിൽ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പങ്കുചേർന്നു.

"കരിപ്പൂർ വിമാന അപകടത്തിലും, മഴക്കെടുതിയിലും ദുരിതമനുഭവിക്കുന്നവരുടെ ദുഃഖത്തിൽ രാജ്യത്തെ ഭരണാധികാരികളോടൊപ്പം യു എ ഇ യും പങ്കുചേരുന്നു. ഈ വിഷമസന്ധിയിൽ ഞങ്ങളുടെ പ്രാർത്ഥനകളിൽ നിങ്ങളും ഉണ്ടാകും" എന്നാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഈ വിഷയത്തിൽ ട്വീറ്റ് ചെയ്തത്.

മലപ്പുറം ജില്ലയിലെ മനുഷ്യത്വത്തിന് മുൻപിൽ എയർഇന്ത്യ തലകുനിക്കുന്നു എന്ന് കാണിച്ചു കൊണ്ടുള്ള ഒരു ട്വിറ്റർ മെസ്സേജ് എയർ ഇന്ത്യ എക്സ്പ്രസും പുറത്തുവിട്ടു. അസാധാരണമായ ഈ സാഹചര്യത്തിലും കാരുണ്യവും മനുഷ്യത്വവും ഉയർത്തിപ്പിടിച്ച ജനങ്ങൾക്കാണ് എയർ ഇന്ത്യ പ്രത്യേകം നന്ദി അറിയിച്ചത്. സ്വന്തം ജീവൻ അപകടപ്പെടുത്തിയും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ മനുഷ്യത്വത്തിന് മുൻപിൽ ശിരസ്സു നമിക്കുന്നു എന്ന് എയർ ഇന്ത്യ പ്രത്യേകം പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/33HJ49V

Comments

Archive

Contact Form

Send