പുനലൂർ രാജൻ ആധുനിക കേരളത്തിനൊപ്പം ക്യാമറയുമായി നടന്ന വ്യക്തി: എ കെ ബാലൻ
തിരുവനന്തപുരം > സുപ്രസിദ്ധ ഫോട്ടോഗ്രാഫറായ പുനലൂർ രാജൻ്റെ നിര്യാണത്തിൽ മന്ത്രി എ കെ ബാലൻ അനുശോചിച്ചു. കേരള ചരിത്രത്തെയും സമകാലിക ജീവിതത്തെയും സംസ്കാരത്തെയുമാണ് അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ പ്രതിഫലിപ്പിക്കുന്നത്. ആധുനിക കേരളത്തിനൊപ്പം തൻ്റെ കാമറയുമായി നടന്ന അദ്ദേഹം നിരവധി വിലയേറിയ മുഹൂർത്തങ്ങൾ പകർത്തി നമുക്ക് സമ്മാനിച്ചിട്ടുണ്ട്. തൻ്റെ ചിത്രങ്ങളിലൂടെ പുനലൂർ രാജൻ എന്നെന്നും ജീവിക്കും. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു ‐ അനുശോചന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3apSqsp
Comments