ഹൈദരാബാദ്‌ വിമാനത്താവളത്തിൽ ആൾക്കൂട്ട പനി പരിശോധന

ഹൈദരാബാദ്> കോവിഡ് പശ്ചാത്തലത്തിൽ ഹൈദരാബാദ് വിമാനത്താവളത്തിൽ ആൾക്കൂട്ട പനി പരിശോധനാ സംവിധാനം സ്ഥാപിച്ചു. ആൾകൂട്ടത്തിൽ ആർക്കെങ്കിലും പനിയുണ്ടെങ്കിൽ കണ്ടെത്താനാകും. വിമാനത്താവള കെട്ടിടത്തിന്റെ ഭിത്തിയിൽ സ്ഥാപിക്കാവുന്ന തെർമൽ സ്കാനറാണിത്.

ഇൻഫ്രാറെഡ് ക്യാമറ അടങ്ങിയ സ്കാനർ ആൾക്കൂട്ടത്തിൽനിന്ന് വ്യക്തികളുടെ ശരീര താപനില അളന്ന് പനിയുള്ളവരെ കണ്ടെത്തും. യുണിസെഫിന്റെ സാമ്പത്തിക സഹായത്തോടെയാണ് സ്കാനർ സ്ഥാപിച്ചത്.



Credits National || Deshabhimani ​Online ​News https://ift.tt/2BV5fy6

Comments

Archive

Contact Form

Send